പാക് സൈനികരുടെ തല വെട്ടാറുണ്ടെങ്കിലും പ്രദർശിപ്പിക്കാറില്ല : നിർമ്മല സീതാരാമൻ

ഇന്ത്യൻ സൈന്യത്തിന്റെ തന്ത്രത്തെയോ, വിജയത്തെയോ കുറിച്ച് പരസ്യമായി പ്രതികരിക്കാനാകില്ല
പാക് സൈനികരുടെ തല വെട്ടാറുണ്ടെങ്കിലും പ്രദർശിപ്പിക്കാറില്ല : നിർമ്മല സീതാരാമൻ

ന്യൂഡല്‍ഹി: തിരിച്ചടിയുടെ ഭാ​ഗമായി ഇന്ത്യന്‍ സൈനികര്‍ പാകിസ്ഥാന്‍ സൈനികരുടെ തലകള്‍ വെട്ടാറുണ്ടെന്നും എന്നാല്‍ അവ പ്രദര്‍ശിപ്പിക്കാറില്ലെന്നും പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. ഇൻഡ്യ ടിവിയിലെ 'ആപ് കി അദാലത്ത്' എന്ന ടെലിവിഷൻ ഷോയിൽ സംസാരിക്കവെയാണ് കേന്ദ്രപ്രതിരോധമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. 

പാകിസ്താന്‍ രണ്ട് ഇന്ത്യന്‍ സൈനികരുടെ തല വെട്ടിയാല്‍ തിരിച്ച് പത്ത് പാക് സൈനികരുടെ തല വെട്ടുമെന്ന് 2014 ലോക്‌സഭാ തിരഞ്ഞെടുപ്പു വേളയില്‍ ബി ജെ പി പറഞ്ഞിരുന്നു. ഇത് ശരിക്കും സംഭവിക്കുന്നുണ്ടോ? അഭിമുഖത്തിൽ ഇൻഡ്യ ടിവി എഡിറ്റർ ഇൻ ചീഫ് രജത് ശർമ്മ ചോദിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. 

തിരിച്ചടിയുടെ ഭാ​ഗമായി പാക് സൈനികരുടെ തലകള്‍ വെട്ടാറുണ്ട്. എന്നാൽ അവ പ്രദര്‍ശിപ്പിക്കാറില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. ഇന്ത്യൻ സൈന്യത്തിന്റെ തന്ത്രത്തെയോ, വിജയത്തെയോ കുറിച്ച് പരസ്യമായി പ്രതികരിക്കാനാകില്ല. പക്ഷെ തിരിച്ചടിയുടെ ഭാ​ഗമായാണ് ഇത്തരത്തിൽ പ്രതികരിക്കുക. ഇത് സൈന്യത്തിന്റെ കടമയാണ്. കേന്ദ്രമന്ത്രി പറഞ്ഞു. 

അതിർത്തി വഴി ഭീകരരെ കടത്തിവിടുന്നതിന്, 2016ല്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തി,  പാകിസ്ഥാനെ ഒരു പാഠം പഠിപ്പിച്ചതാണ്.  ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരരെ അനുവദിക്കില്ല. അതിര്‍ത്തിയില്‍ വച്ചു തന്നെ അവരെ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നും കേന്ദ്രമന്ത്രി പറ‍ഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com