കോടികളുടെ മയക്കുമരുന്ന് കേസ്; എഫ്‌ഐആറില്‍ നിന്ന് പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടി 

മയക്കുമരുന്ന് റാക്കറ്റ് കേസുമായി ബന്ധപ്പെട്ട എഫ്‌ഐആറില്‍ നിന്ന് തന്റെ പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ ബോളിവുഡ് നടി മമ്ത കുല്‍ക്കര്‍ണി ബോംബെ ഹൈക്കോടതിയെ സമീപിച്ചു
കോടികളുടെ മയക്കുമരുന്ന് കേസ്; എഫ്‌ഐആറില്‍ നിന്ന് പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടി 

മുംബൈ: 2,000 കോടി രൂപയുടെ മയക്കുമരുന്ന് റാക്കറ്റ് കേസുമായി ബന്ധപ്പെട്ട എഫ്‌ഐആറില്‍ നിന്ന് തന്റെ പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ ബോളിവുഡ് നടി മമ്ത കുല്‍ക്കര്‍ണി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. മൂന്ന് വര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രധാന പ്രതികളിലൊരാളാണ് മമ്ത കുല്‍ക്കര്‍ണി. 

മയക്കുമരുന്ന മാഫിയാ തലവനായ വിക്കി ഗോസ്വാമിയാണ് മമ്തയുടെ ഭര്‍ത്താവ്. ഈ കേസുമായി ബന്ധപ്പെട്ട് പ്രധാന ആരോപണം നേരിടുന്ന വ്യക്തിയാണ് വിക്കി. എഫ്‌ഐആറില്‍ ഇക്കാര്യം മാത്രമാണ് പറയുന്നതെന്നും കേസുമായി ബന്ധമുള്ളതായി പറയുന്നില്ലെന്നും താന്‍ നിരപരാധിയാണെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അവര്‍ ചൂണ്ടിക്കാട്ടി. 

ഗൂഢാലോചനയില്‍ ഇവര്‍ക്ക് പങ്കുള്ളതായി ഒരിടത്തും പറയുന്നില്ല. മമ്തയ്‌ക്കെതിരെ സ്വാഭവിക തെളിവുകള്‍ ഒന്നുമില്ല. മമ്തയുടെ പങ്കെന്താണെന്ന് വ്യക്തമാക്കുന്ന ഒരു തെളിവും കേസ് നല്‍കിയ വ്യക്തി ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

2016 ഏപ്രില്‍ മാസത്തില്‍ സോലാപൂരിലെ അവോണ്‍ ലൈഫ്‌സൈയന്‍സസ് ഫാക്ടറിയില്‍ നിന്ന് 18.5 ടണ്‍ എഫെഡ്രൈന്‍ എന്ന മരുന്ന് കണ്ടെത്തിയതോടെയാണ് കേസിന്റെ തുടക്കം. കേസിലെ പ്രധാന ആരോപണ വിധേയന്‍ വിക്കി ഗോസ്വാമി മമ്താ കുല്‍ക്കര്‍ണിയുടെ ഭര്‍ത്താവാണെന്ന് താനെ പൊലീസ് കണ്ടെത്തി. ഇതോടെയാണ് കേസുമായബന്ധപ്പെട്ട് മമ്തയ്ക്കും ഗൂഢാലോചനയില്‍ പങ്കുള്ളതായി പൊലീസ് ആരോപിച്ചു. ഇരുവരും ചേര്‍ന്ന് കെയനിയയില്‍ വച്ച് കേസിലെ പ്രധാന പ്രതിയുമായി ഗൂഢാലോചന നടത്തിയെന്നാണ്  പൊലീസ് കണ്ടെത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com