ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന മെട്രോ ട്രെയിനിന് മുന്നിൽ ചാടിയ മധ്യവയസ്കൻ മരിച്ചു. ഏകദേശം അമ്പത് വയസോളം പ്രായം തോന്നിക്കുന്നയാളാണ് മരിച്ചത്. മൃതദേഹം ഡൽഹിയിലെ ജിടിബി ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം.
ഇന്ന് രാവിലെ 6.35ഓടെയാണ് സംഭവം നടന്നത്. ദിൽഷാദ് ഗാർഡനിലേക്ക് പോവുകയായിരുന്ന ട്രെയിനിന് മുന്നിലേക്കാണ് ഇയാൾ ചാടിയത്. ഇതേത്തുടർന്ന് ദില്ലി മെട്രോ ഒരു മണിക്കൂറോളം തടസ്സപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ