പാട്ന: പാഞ്ഞെത്തിയ ട്രെയിന്‍ ഇടിച്ച് സ്ത്രീയും മൂന്ന് കുട്ടികളും മരിച്ചു. ബീഹാറിലെ ജെഹ്നബാദ് എന്ന ജില്ലയിലാണ് സംഭവം. ജെഹ്നബാദ് സ്റ്റേഷനും കരാനയ്ക്കും ഇടയ്ക്കാണ് അപകടമുണ്ടായത്.
നാല് മൃതദേഹങ്ങളും റെയില്‍വേ ട്രാക്കിന് സമീപതത്തുനിന്ന് നാട്ടുകാര്‍ കണ്ടെത്തി. മൂന്ന് വയസ്സ് പ്രായമുള്ള മറ്റൊരു പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍തന്നെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അപകടത്തില്‍ മരിച്ച സ്ത്രീയുടെയും കുട്ടികളുടെയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ശരിയായ അന്വേഷണം നടത്തി ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു. സംഭവം ആത്മഹത്യ ആണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ