നായയുടെ കുരകേട്ട് പുറത്തിറങ്ങി; ഡിസിസി സെക്രട്ടറിക്ക് നേരെ കാട്ടാന ചിന്നംവിളിച്ച് പാഞ്ഞടുത്തു 

കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് തമിഴ് ശെൽവൻ രക്ഷപ്പെട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോയമ്പത്തൂർ: വളർത്തുനായയുടെ സഹായം കൊണ്ട് ജീവൻ തിരിച്ചുകിട്ടിയ നിരവധി സംഭവങ്ങൾ വാർത്തയായിട്ടുണ്ട്. അത്തരത്തിൽ നായയുടെ ഇടപെടൽ മൂലം ജീവൻ തിരിച്ചുകിട്ടിയിരിക്കുകയാണ് കോയമ്പത്തൂർ ഡിസിസി സെക്രട്ടറി എസ് തമിഴ് ശെൽവൻ. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് തമിഴ് ശെൽവൻ രക്ഷപ്പെട്ടത്.

ഇന്നലെ പുലർച്ചെ മൂന്നോടെ ഷോളയൂർ വയലൂരിൽ കൃഷിയിടത്തിലെ വീട്ടിലാണ് ഒറ്റയാന്റെ ആക്രമണമുണ്ടായത്. നായ കുരയ്ക്കുന്ന ശബ്ദം കേട്ട് ടോർച്ചുമായി പുറത്തിറങ്ങിയ തമിഴ് ശെൽവന് നേരെ മുറ്റത്ത് നിന്നിരുന്ന കാട്ടുകൊമ്പൻ ചിന്നംവിളിച്ച് പാഞ്ഞടുക്കുകയായിരുന്നു. 

ജീവൻ രക്ഷിക്കാനായി ഓടി വീടിനകത്ത് കയറിയെങ്കിലും പിന്നാലെ എത്തിയ ആന വീടിന്റെ വരാന്തയിലെ ഇരുമ്പ് കൈവരി  കേടുവരുത്തി. തുടർന്ന് വീട്ടുമുറ്റത്ത് നിലയുറപ്പിച്ച കാട്ടാന രാവിലെയാണ് സ്ഥലംവിട്ടത്. കോയമ്പത്തൂരിൽ താമസിക്കുന്ന തമിഴ്ശെൽവൻ ആഴ്ചയിലൊരിക്കലാണ് തോട്ടത്തിലെത്താറ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com