സുഹൃത്ത് ബന്ധം ചോദ്യം ചെയ്തതിന് അച്ഛനെ കൊന്ന് കത്തിച്ചു; പതിനഞ്ചുകാരിയായ മകള്‍ അറസ്റ്റില്‍

സുഹൃത്ത് ബന്ധം ചോദ്യം ചെയ്ത് മര്‍ദിച്ചതിന്റെ ദേഷ്യത്തില്‍ സുഹൃത്തിനൊപ്പം ചേര്‍ന്ന് മയക്കു മരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു
സുഹൃത്ത് ബന്ധം ചോദ്യം ചെയ്തതിന് അച്ഛനെ കൊന്ന് കത്തിച്ചു; പതിനഞ്ചുകാരിയായ മകള്‍ അറസ്റ്റില്‍

ബാംഗളൂരു; സുഹൃത്ത് ബന്ധം ചോദ്യം ചെയ്തതിന് പതിനഞ്ചുകാരി അച്ഛനെ കൊലപ്പെടുത്തി  കത്തിച്ചു. ബാംഗളൂരുവിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. സുഹൃത്ത് ബന്ധം ചോദ്യം ചെയ്ത് മര്‍ദിച്ചതിന്റെ ദേഷ്യത്തില്‍ സുഹൃത്തിനൊപ്പം ചേര്‍ന്ന് മയക്കു മരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കൗമാരക്കാരിയായ മകളെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഞായറാഴ്ച ഇവരുടെ വീട്ടില്‍ നിന്ന് പുക ഉയരാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വീടിന് തീ പിടിച്ചതാണെന്ന് കരുതി അയല്‍വാസികള്‍ അഗ്നിശമന സേനയെ വിവരം അറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകളേയും സുഹൃത്തിന്റേയും പങ്ക് പുറത്തറിയുന്നത്. 

പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും പുതുച്ചേരിയില്‍ ഒരു വിവാഹത്തിന് പങ്കെടുക്കാന്‍ പോയതായിരുന്നു. ഈ സമയം അച്ഛനും മകളും തമ്മില്‍ വഴക്കുണ്ടായി. ഇതിന്റെ ദേഷ്യത്തില്‍ പെണ്‍കുട്ടി പിതാവിന് മയക്കുമരുന്ന് നല്‍കി. തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട അച്ഛനെ പെണ്‍കുട്ടിയും സുഹൃത്തും ചേര്‍ന്ന് നിരവധി തവണ കുത്തിപരിക്കേല്‍പ്പിച്ചു. അതിന് ശേഷമാണ് മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. സംഭവ സമയത്ത് താന്‍ വീട്ടിലുണ്ടായിരുന്നില്ലെന്നും സമീപത്തെ ബന്ധുവീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയിരിക്കുകയായിരുന്നു എന്നാണ് പറഞ്ഞത്. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ക്രൂരകൊലപാതകം പുറത്തറിയുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയേയും സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com