കോൺ​ഗ്രസ് പോസ്റ്ററിൽ 'രണ്ട് ക്രിമിനലുകൾ' ; പരിഹാസവുമായി ബിജെപി ; പിന്നാലെ പോസ്റ്ററുകൾ മാറ്റി

കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലെ ആസ്ഥാനമന്ദിരത്തിന് മുന്നില്‍ വെച്ചിട്ടുള്ള പുതിയ പോസ്റ്ററിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി
കോൺ​ഗ്രസ് പോസ്റ്ററിൽ 'രണ്ട് ക്രിമിനലുകൾ' ; പരിഹാസവുമായി ബിജെപി ; പിന്നാലെ പോസ്റ്ററുകൾ മാറ്റി

ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലെ ആസ്ഥാനമന്ദിരത്തിന് മുന്നില്‍ വെച്ചിട്ടുള്ള പുതിയ പോസ്റ്ററിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. രണ്ട് ക്രിമിനലുകളാണ് പോസ്റ്ററിലുള്ളതെന്ന് ബിജെപി വക്താവ് സാംബിത് പത്ര പറഞ്ഞു. ഒന്ന് നാഷണല്‍ ഹെറാള്‍ഡ് കേസിലെ പ്രതിയായ രാഹുല്‍ഗാന്ധിയാണ്. മറ്റൊരാള്‍ സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയായ റോബര്‍ട്ട് വദ്രയാണ്. രണ്ടുപേരും ഇപ്പോള്‍ ജാമ്യത്തിലാണെന്നും ബിജെപി വക്താവ് പറഞ്ഞു.

ബിജെപിയുടെ പരിഹാസത്തിന് പിന്നാലെ, കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ വെച്ചിരുന്ന പോസ്റ്ററുകള്‍ മാറ്റി. മോദി സര്‍ക്കാര്‍ മോശം രാഷ്ട്രീയമാണ് പയറ്റുന്നത്. കഴിഞ്ഞ ദിവസം വെച്ച പോസ്റ്ററുകൾ മാറ്റുന്നതായും കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജഗദീഷ് ശര്‍മ്മ വ്യക്തമാക്കി. 

പ്രിയങ്ക ഗാന്ധിയെ കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞമാസം നിയമിച്ചിരുന്നു. വ്യാഴാഴ്ച പ്രിയങ്ക ചുമതലയേറ്റെടുക്കാനിരിക്കെയാണ്, അക്ബര്‍ രോഡിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രിയങ്കയും രാഹുലും റോബര്‍ട്ട് വദ്രയും ഇരിക്കുന്ന പോസ്റ്റര്‍ സ്ഥാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com