തൂപ്പ് ജോലിക്ക് 10 ഒഴിവുകൾ; അപേക്ഷകരിൽ എൻജിനിയർമാരും എംബിഎക്കാരും അടക്കം 4600 പേർ 

തമിഴ്നാട് നിയമസഭ  സെക്രട്ടറിയേറ്റിലെ ശുചീകരണ ജോലിക്ക് അപേക്ഷിച്ചവരിൽ ഏറെയും ഉന്നത ബിരുദധാരികൾ
തൂപ്പ് ജോലിക്ക് 10 ഒഴിവുകൾ; അപേക്ഷകരിൽ എൻജിനിയർമാരും എംബിഎക്കാരും അടക്കം 4600 പേർ 

ചെന്നൈ: തമിഴ്നാട് നിയമസഭ  സെക്രട്ടറിയേറ്റിലെ ശുചീകരണ ജോലിക്ക് അപേക്ഷിച്ചവരിൽ ഏറെയും ഉന്നത ബിരുദധാരികൾ. എം.ടെക്, ബി.ടെക്, എം.ബി.എ തുടങ്ങിയ പ്രൊഫഷണൽ യോഗ്യതയുള്ളവരും ബിരുദാനന്തര ബിരുദധാരികളും ഡിപ്ലോമക്കാരും അപേക്ഷകരിലുണ്ട്.
 
ശുചീകരണ ജീവനക്കാരൻ തസ്തികയിലേക്ക് നാല് ഒഴിവുകളും തൂപ്പുകാരന്‍  തസ്തികയിലേക്ക് 10 ഒഴിവുകളുമാണ് ഉള്ളത്. സെപ്തംബർ 26നാണ് നിയമസഭ സെക്രട്ടേറിയറ്റ് അപേക്ഷകൾ ക്ഷണിച്ചത്.

18 വയസ്സും ജോലിക്ക് അനുയോജ്യമായ ആരോഗ്യവും ഉള്ളവർക്ക് അപേക്ഷിക്കാമെന്നായിരുന്നു അറിയിപ്പ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് ഉൾപ്പെടെ 4,607 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ യോഗ്യതാ മാനദണ്ഡം പാലിക്കാത്ത 677 അപേക്ഷകൾ തള്ളിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com