തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ ; അതിർത്തി മുൾമുനയിൽ ; വ്യോമപ്രതിരോധ സംവിധാനം സജ്ജമാക്കി ഇന്ത്യ 

ഏത് സാഹചര്യവും നേരിടാൻ ഒരുക്കമാണെന്ന് വ്യോമസേനയും കരസേനയും വ്യക്തമാക്കി
തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ ; അതിർത്തി മുൾമുനയിൽ ; വ്യോമപ്രതിരോധ സംവിധാനം സജ്ജമാക്കി ഇന്ത്യ 

ഇസ്ലാമാബാദ് :  അതിർത്തി കടന്ന് ഇന്ത്യ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് പാകിസ്ഥാൻ. ഇന്ത്യൻ സൈന്യത്തിന്റെ നടപടി അം​ഗീകരിക്കാനാവില്ല. പാ​ക്കി​സ്ഥാ​ന് പ്രതിരോധി​ക്കാ​നു​ള്ള എ​ല്ലാ അ​വ​കാ​ശ​വു​മുണ്ടെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു. സമാധാനം ആ​ഗ്രഹിക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഷാ ​മ​ഹ്മൂ​ദ് ഖു​റേ​ഷി പ​റ​ഞ്ഞു. 

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടിയന്തര യോ​ഗം വിളിച്ചിട്ടുണ്ട്. ക്യാബിനറ്റ് മന്ത്രിമാർ, സൈനിക തലവന്മാർ തുടങ്ങിയവർ യോ​ഗത്തിൽ സംബന്ധിക്കും. ഇന്ത്യൻ ആക്രമണത്തിന് പിന്നാലെ ഇമ്രാൻ ഖാൻ പാക് കരസേനാ മേധാവിയുമായി ചർച്ച നടത്തി. സ്ഥിതി​ഗതികൾ വിലയിരുത്തി. 

അതിനിടെ പാകിസ്ഥാൻ തിരിച്ചടിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ അതിർത്തിയിൽ ജാ​ഗ്രത ശക്തമാക്കി. അതിർത്തിയിൽ വ്യോമപ്രതിരോധ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ ഒരുക്കമാണെന്ന് വ്യോമസേനയും കരസേനയും വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാന്റെ തിരിച്ചടികളെ ശക്തമായി പ്രതിരോധിക്കാൻ സൈന്യത്തിന് കേന്ദ്രസർക്കാരും നിർദേശം നൽകിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com