പ്ലസ് ടു പരീക്ഷകള്‍ കഴിയുന്നത് വരെ 'പബ്ജി'  നിരോധിക്കണം; ഗവര്‍ണര്‍ക്ക് വിദ്യാര്‍ത്ഥി സംഘടനകളുടെ കത്ത്

അടുത്തയിടെ നടത്തിയ മോഡല്‍ പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ മോശം പ്രകടനം കാഴ്ച വച്ചതോടെയാണ് 'പബ്ജി'യാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയത്. മുഴുവന്‍ സമയവും ഗെയിമില്‍ മുഴുകിയിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 
പ്ലസ് ടു പരീക്ഷകള്‍ കഴിയുന്നത് വരെ 'പബ്ജി'  നിരോധിക്കണം; ഗവര്‍ണര്‍ക്ക് വിദ്യാര്‍ത്ഥി സംഘടനകളുടെ കത്ത്

ശ്രീനഗര്‍ : പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ കഴിയുന്നത് വരെ പബ്ജി ഗെയിമിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍. ജമ്മുകശ്മീരിലെ വിദ്യാര്‍ത്ഥി സംഘടനകളായ ജമ്മു കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ആണ് ആവശ്യവുമായി കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ നായികിനെ സമീപിച്ചിരിക്കുന്നത്. അടിയന്തരമായി വിലക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടുവെങ്കിലും ഗവര്‍ണര്‍ പ്രതികരിച്ചിട്ടില്ല. 

അടുത്തയിടെ നടത്തിയ മോഡല്‍ പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ മോശം പ്രകടനം കാഴ്ച വച്ചതോടെയാണ് 'പബ്ജി'യാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയത്. മുഴുവന്‍ സമയവും ഗെയിമില്‍ മുഴുകിയിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിലുള്ള താത്പര്യം പൂര്‍ണമായും നഷ്ടപ്പെട്ട അവസ്ഥയിലാണെന്നും ഇത് തുടരുന്നത് ഭാവി അപകടത്തിലാക്കുമെന്നും സംഘടനകള്‍ പറയുന്നു. 

ലഹരിമരുന്നിന്റെ ഉപയോഗം പോലെ തന്നെയാണ് മൊബൈല്‍ ഗെയിമെന്നും ഹരം പിടിച്ചാല്‍ പിന്നെ മറ്റൊന്നിലും ശ്രദ്ധയുണ്ടാകില്ലെന്നും നേരത്തെയും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. തുടര്‍ച്ചയായി 24 മണിക്കൂര്‍ ഗെയിം കളിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികളുണ്ടെന്ന് മാതാപിതാക്കള്‍ തന്നെ സ്‌കൂളുകളില്‍ എത്തി പരാതിപ്പെട്ടിരുന്നു.

പബ്ജിയെ പ്രതിക്കൂട്ടിലാക്കി മുമ്പും കശ്മീരില്‍ നിന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. പബ്ജി കളിക്കുന്നതിനിടെ രസംപിടിച്ച് സ്വയം അടിച്ചതിനെ തുടര്‍ന്ന് ഫിറ്റ്‌നസ് ട്രെയിനര്‍ ആശുപത്രിയിലായത് കഴിഞ്ഞ മാസമാണ്. മാനസിക നില തെറ്റിയതിനെ തുടര്‍ന്നാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്നായിരുന്നു പരിശോധനയില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com