'മോദി എല്ലാം സാധ്യമാക്കി'; പ്രധാനമന്ത്രി തന്നെയാണ് ബിജെപിയുടെ മുദ്രാവാക്യമെന്ന് അരുണ്‍ ജയറ്റ്‌ലി

മോദി പ്രധാനമന്ത്രിയായ ശേഷം തീരുമാനം എടുക്കാനും അത് നടപ്പിലാക്കാനും രാജ്യം പ്രകടിപ്പിക്കുന്ന ചടുലതയെ ലോകരാജ്യങ്ങള്‍ പ്രശംസിച്ചിട്ടുണ്ട്. വിദേശനയമായാലും സാമ്പത്തിക കാര്യങ്ങളായാലും മോദിക്ക് വളരെ വേഗത്തില
'മോദി എല്ലാം സാധ്യമാക്കി'; പ്രധാനമന്ത്രി തന്നെയാണ് ബിജെപിയുടെ മുദ്രാവാക്യമെന്ന് അരുണ്‍ ജയറ്റ്‌ലി

ന്യൂഡല്‍ഹി:  മോദിയെ മുന്‍നിര്‍ത്തിയാകും ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി. 'മോദി എല്ലാം സാധ്യമാക്കി' എന്ന മുദ്രാവാക്യമാണ് ബിജെപി ഉയര്‍ത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷം പ്രധാനമന്ത്രിയെന്ന നിലയില്‍ രാപ്പകലില്ലാതെ അദ്ദേഹം രാജ്യത്തിനായി പ്രവര്‍ത്തിച്ചുവെന്നും ജയറ്റ്‌ലി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മോദി പ്രധാനമന്ത്രിയായ ശേഷം തീരുമാനം എടുക്കാനും അത് നടപ്പിലാക്കാനും രാജ്യം പ്രകടിപ്പിക്കുന്ന ചടുലതയെ ലോകരാജ്യങ്ങള്‍ പ്രശംസിച്ചിട്ടുണ്ട്. വിദേശനയമായാലും സാമ്പത്തിക കാര്യങ്ങളായാലും മോദിക്ക് വളരെ വേഗത്തില്‍ തീരുമാനത്തിലെത്താന്‍ കഴിവുണ്ടെന്നും രാജ്യത്തിന്റെ ഇന്നത്തെ പുരോഗതിക്ക് പ്രധാനമന്ത്രിയോട് കടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ മോദിക്കെല്ലാം സാധ്യം എന്നതില്‍ കവിഞ്ഞ ഒരു മുദ്രാവാക്യവും ബിജെപിക്ക് ഉയര്‍ത്താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ അഞ്ച് വര്‍ഷം വിചാരിച്ചതെല്ലാം സാധ്യമാക്കി, ഇനിയും തുടരുമെന്നും ജയറ്റ്‌ലി പറഞ്ഞു.

എന്നാല്‍ മോദിക്ക് സുപ്രിംകോടതിയെ വരെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കുമെന്ന് രാജ്യത്തെ ജനങ്ങള്‍ കണ്ടു കഴിഞ്ഞതാണെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. പ്രധാനമന്ത്രിയും മന്ത്രിസഭാംഗവും വിദ്യാഭ്യാസ യോഗ്യത മറച്ച് വയ്ക്കുന്നതും എട്ട് കോടിയിലേറെ ചെറുപ്പക്കാര്‍ തൊഴില്‍രഹിതരായി തുടരുന്നതും മോദിക്കെല്ലാം സാധ്യമായത് കൊണ്ടും സാധ്യമാക്കിയത് കൊണ്ടുമാണ്. അങ്ങനെ മോദി സാധ്യമാക്കിയ കാര്യങ്ങളുടെ ലിസ്‌റ്റെടുത്താല്‍ അവസാനിക്കില്ലെന്നും കോണ്‍ഗ്രസ് വക്താവ് പ്രണവ് ഝാ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com