ശത്രുവിനെ തഴഞ്ഞ് ബിഹാറില്‍ ബിജെപിയുടെ പട്ടിക; പട്‌ന സാഹിബില്‍ രവിശങ്കര്‍ പ്രസാദ് 

പട്‌ന സാഹിബില്‍ നിന്നും ബിജെപിയുടെ വിമതനേതാവ് ശത്രുഘ്‌നന്‍ സിന്‍ഹയുടെ പേര് ഒഴിവാക്കി
ശത്രുവിനെ തഴഞ്ഞ് ബിഹാറില്‍ ബിജെപിയുടെ പട്ടിക; പട്‌ന സാഹിബില്‍ രവിശങ്കര്‍ പ്രസാദ് 

പട്‌ന: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഹാറിലേക്കുളള സ്ഥാനാാര്‍ത്ഥികളുടെ പട്ടിക എന്‍ഡിഎ പുറത്തുവിട്ടു. പട്‌ന സാഹിബില്‍ നിന്നും ബിജെപിയുടെ വിമതനേതാവ് ശത്രുഘ്‌നന്‍ സിന്‍ഹയുടെ പേര് ഒഴിവാക്കി. പകരം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് പട്‌ന സാഹിബില്‍ നിന്ന് ജനവിധി തേടുക. ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പട്‌നാ സാഹിബില്‍ നിന്നു തന്നെ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ പട്‌ന സാഹിബ് മുതിര്‍ന്ന നേതാക്കള്‍ നേര്‍ക്കുനേര്‍ പോരാടുന്ന മണ്ഡലം എന്ന നിലയില്‍ രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമായി മാറും.

ബീഹാറിന്റെ ചുമതലയുളള ബിജെപി നേതാവ് ഭൂപേന്ദ്ര യാദവാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിങ്, രാധാമോഹന്‍സിങ്, രാജീവ് പ്രതാപ് റൂഡി ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖ ബിജെപി നേതാക്കള്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. നവാദയിലെ സിറ്റിങ് എംപിയായ ഗിരിരാജ് സിങ് ഇത്തവണ ബെഗുസരായില്‍ നിന്നുമാണ് ജനവിധി തേടുന്നത്. ലോക്് ജനശക്തി പാര്‍ട്ടിയുടെ ചന്ദന്‍ കുമാറിനെ മാറ്റിയാണ് ഗിരിരാജ് സിങിനെ ഇവിടെ മത്സരിപ്പിക്കുന്നത്.  എന്‍ഡിഎ ഘടകകക്ഷിയായ ചിരാഗ് പാസ്വാന്‍  ജമൂയില്‍ നിന്ന് ജനവിധി തേടും.

രാംകൃപാല്‍ യാദവ് പാടലീപുത്രയില്‍ നിന്നും ജനവിധി തേടുമ്പോള്‍ ആര്‍ കെ സിങ്-അരാ, അശ്വനി ചൗഭേയ്-ബക്‌സര്‍, രാധാ മോഹന്‍ സിങ്- കിഴക്ക് ചമ്പാരന്‍, രാജീവ് പ്രതാപ് റൂഡി- സരണ്‍ എന്നിവിടങ്ങളില്‍ നിന്ന് മത്സരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com