ഇന്ത്യയുടെ ഭാവി കോണ്‍ഗ്രസിന്റെ കയ്യില്‍;  രാഹുലിനെ തെരഞ്ഞെടൂക്കൂവെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ

ബിജെപിക്കുള്ളില്‍ വളരെ അസംതൃപ്തനായാണ് കഴിഞ്ഞത്. അപമാനം അത്രയേറെ സഹിച്ചു. അങ്ങനെ ഇനിയും തുടരേണ്ട കാര്യമില്ലെന്ന് തോന്നി. എന്നിട്ടും താന്‍ വിശ്വസ്തനായിരുന്നുവെന്നും സിന്‍ഹ
ഇന്ത്യയുടെ ഭാവി കോണ്‍ഗ്രസിന്റെ കയ്യില്‍;  രാഹുലിനെ തെരഞ്ഞെടൂക്കൂവെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ

മുംബൈ: രാജ്യത്തിന്റെ ഭാവി കോണ്‍ഗ്രസിന്റെ കയ്യിലാണെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ. ദുര്‍ഘടമായ സമയങ്ങളെ അതിജീവിച്ച സമയത്ത് നമ്മളെല്ലാം അത് കണ്ടതാണെന്നും അടുത്ത അവസരം കോണ്‍ഗ്രസിന് നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

നന്നായി ആലോചിച്ച് തീരുമാനിച്ച ശേഷമാണ്  കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും ബിജെപി തന്നെ പരിഗണിച്ചില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പാര്‍ട്ടിക്കുള്ളിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പലര്‍ക്കും അതൃപ്തിയുണ്ടാവാമെന്നും അത് പുറത്ത് കാണിക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിക്കുള്ളില്‍ വളരെ അസംതൃപ്തനായാണ് കഴിഞ്ഞത്. അപമാനം അത്രയേറെ സഹിച്ചു. അങ്ങനെ ഇനിയും തുടരേണ്ട കാര്യമില്ലെന്ന് തോന്നി. എന്നിട്ടും താന്‍ വിശ്വസ്തനായിരുന്നുവെന്നും സിന്‍ഹ പറഞ്ഞു. 

 അസഹിഷ്ണുതയ്‌ക്കെതിരെ പോരാട്ടം തുടരാനാണ് തീരുമാനം. കശ്മീരില്‍ പ്രശ്‌നമുണ്ടെന്ന് പറയുന്നവര്‍ പാക് ചാരന്‍മാരല്ലെന്നും സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നവര്‍ ദേശ വിരുദ്ധരല്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com