കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ തിരിച്ചെത്തും ; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നത് ജനങ്ങളോട് നന്ദി പറയാന്‍ : നരേന്ദ്രമോദി

തുടര്‍ച്ചയായ രണ്ടാംവട്ടവും എന്‍ഡിഎ തന്നെ അധികാരത്തിലെത്തും. ക്രിയാത്മകമായ തെരഞ്ഞെടുപ്പാണ് നടന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒട്ടും വൈകില്ല
കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ തിരിച്ചെത്തും ; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നത് ജനങ്ങളോട് നന്ദി പറയാന്‍ : നരേന്ദ്രമോദി

ന്യൂഡല്‍ഹി : കേവല ഭൂരിപക്ഷം നേടി ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. നീണ്ട കാലത്തിന് ശേഷമാണ് കേന്ദ്രത്തില്‍ കേവല ഭൂരിപക്ഷത്തോടെ ഒരു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. 

തുടര്‍ച്ചയായ രണ്ടാംവട്ടവും എന്‍ഡിഎ തന്നെ അധികാരത്തിലെത്തും. ക്രിയാത്മകമായ തെരഞ്ഞെടുപ്പാണ് നടന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒട്ടും വൈകില്ല. വിശദമായ ആസൂത്രണം നടത്തിയാണ് മുഴുവന്‍ പ്രചാരണവും നടത്തിയത്. 

കേന്ദ്രത്തില്‍ ഇപ്പോഴുള്ളത് കരുത്തുറ്റ സര്‍ക്കാരാണ്. അതുകൊണ്ട് തന്നെ മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഐപിഎല്‍, റംസാന്‍, സ്‌കൂള്‍ പരീക്ഷകള്‍ എന്നിവയെല്ലാം സമാധാനപരമായി നടന്നു. താന്‍ ഇപ്പോള്‍ വന്നത് ജനങ്ങളോട് നന്ദി പറയാനാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി നല്‍കിയില്ല. അത് പാര്‍ട്ടി അധ്യക്ഷന്‍ പറയുമെന്ന് മോദി അറിയിച്ചു. 

മോദി ഭരണം കൊണ്ടുവരാന്‍ ജനങ്ങള്‍ തീരുമാനിച്ചെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. 300 സീറ്റുകളിലേറെ ബിജെപി നേടും. കഴിഞ്ഞ തവണ തോറ്റ 120 സീറ്റുകളില്‍ ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കും.  ഓരോ പതിനഞ്ച് ദിവസത്തിലും മോദി സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ കൊണ്ടുവന്നുവെന്നും അമിത് ഷാ പറഞ്ഞു. 

നാഥുറാം ഗോഡ്‌സെയെക്കുറിച്ചുള്ള പരാമര്‍ശത്തിന് ബിജെപി നേതാവ് പ്രജ്ഞാ സിംഗിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 10 ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. ഗോഡ്‌സെ പരാമര്‍ശം നടത്തിയ മൂന്ന് നേതാക്കള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.അവര്‍ മറുപടി നല്‍കിയശേഷം പാര്‍ട്ടി അച്ചടക്ക കമ്മിറ്റി തുടര്‍നടപടി സ്വീകരിക്കും.

പ്രജ്ഞാ സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വം  തെറ്റായ കേസിനെതിരെയുള്ള സത്യാഗ്രഹമാണെന്നും അമിത് ഷാ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com