എംഎല്‍എമാരെ ചാക്കിലാക്കാന്‍ വന്നാല്‍ തല തല്ലിപ്പൊളിക്കും; ബിജെപിക്ക് ശിവസേന നേതാവിന്റെ മുന്നറിയിപ്പ്

തങ്ങളുടെ എംഎല്‍എമാരെ ചാക്കിലാക്കാന്‍ വരുന്നവരുടെ തലതല്ലി പൊളിക്കുമെന്ന് ശിവസേന എംപി അബ്ദുള്‍ സത്താര്‍
എംഎല്‍എമാരെ ചാക്കിലാക്കാന്‍ വന്നാല്‍ തല തല്ലിപ്പൊളിക്കും; ബിജെപിക്ക് ശിവസേന നേതാവിന്റെ മുന്നറിയിപ്പ്

മുംബൈ: തങ്ങളുടെ എംഎല്‍എമാരെ ചാക്കിലാക്കാന്‍ വരുന്നവരുടെ തലതല്ലി പൊളിക്കുമെന്ന് ശിവസേന എംപി അബ്ദുള്‍ സത്താര്‍. എംഎല്‍എമാരെ ചാക്കിട്ടുപിടിക്കുന്ന ബിജെപി നീക്കത്തിന് എതിരെയാണ് പേരെടുത്ത് പറയാതെ ശിവസേന നേതാവിന്റെ പ്രതികരണം.

സില്ലോദില്‍ നിന്നുള്ള എംഎല്‍എയാണ് അബ്ദുള്‍ സത്താര്‍. 'ഏതെങ്കിലും ശിവസേന എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് അകറ്റാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഞാന്‍ അവരുടെ തല തല്ലിപ്പൊളിക്കും' എന്നാണ് അബ്ദുള്‍ സത്താറിന്റെ മുന്നറിയിപ്പ്. എംഎല്‍എമാരെ ചാക്കിലാക്കാന്‍ വരുന്നവരുടെ കാല് തല്ലിയൊടിക്കുമെന്നും സത്താര്‍ കൂട്ടിച്ചേര്‍ത്തു.

എന്‍സിപിയ്ക്കും കോണ്‍ഗ്രസിനുമൊപ്പം സഖ്യമുണ്ടാക്കുന്നതില്‍ ശിവസേന എംഎല്‍എമാര്‍ അതൃപ്തരാണ് എന്ന പ്രചാരണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ് എന്ന് മുതിര്‍ന്ന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. തങ്ങളുടേത് അച്ചടക്കമുള്ള പാര്‍ട്ടിയാണെന്നും പാര്‍ട്ടി മേധാവി ഉദ്ദവ് താക്കറെയില്‍ ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്ക് ശിവസേന തങ്ങളുടെ എംഎല്‍എമാരെ മാറ്റിയിരിക്കുകകാണ്. വെള്ളിയാഴ്ച നടക്കുന്ന് മീറ്റിങ്ങില്‍ വേഷം മാറിവരാനാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ബിജെപിയുമായി ഇടഞ്ഞതിന് പിന്നാലെ തങ്ങളുടെ എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപി ശ്രമിക്കുകയാണ് എന്ന് ശിവസേന മേധാവി ഉദ്ദവ് താക്കറെ ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com