ശിവസേനയെ പിന്തുണച്ച് ഒരു കത്തും ആര്‍ക്കും നല്‍കിയിട്ടില്ല ; ഗവര്‍ണറുടെ കത്തില്‍ പേര് വന്നതറിയില്ല : സിപിഎം എംഎല്‍എ വിനോദ് നിക്കോളെ

ശിവസേനയെ പിന്തുണച്ചുള്ള ഒരു കത്തും ആര്‍ക്കും നല്‍കിയിട്ടില്ല. എന്നാല്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സര്‍ക്കാരിനെ എതിര്‍ക്കില്ല
ശിവസേനയെ പിന്തുണച്ച് ഒരു കത്തും ആര്‍ക്കും നല്‍കിയിട്ടില്ല ; ഗവര്‍ണറുടെ കത്തില്‍ പേര് വന്നതറിയില്ല : സിപിഎം എംഎല്‍എ വിനോദ് നിക്കോളെ

മുംബൈ : മഹാരാഷ്ട്രയിലെ ശിവസേന സര്‍ക്കാരിനെ പിന്തുണച്ച് കത്തുനല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് സിപിഎം എംഎല്‍എ വിനോദ് നിക്കോളെ. ശിവസേനയെ പിന്തുണച്ചുള്ള ഒരു കത്തും ആര്‍ക്കും നല്‍കിയിട്ടില്ല. എന്നാല്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സര്‍ക്കാരിനെ എതിര്‍ക്കില്ല. ഗവര്‍ണറുടെ കത്തില്‍ സിപിഎമ്മിന്റെ പേര് എങ്ങനെ വന്നു എന്ന് അറിയില്ലെന്നും വിനോദ് നിക്കോളെ പറഞ്ഞു. നേരത്തെയുണ്ടായിരുന്ന ബിജെപി സര്‍ക്കാരിനെ സിപിഎം എതിര്‍ക്കുന്നു. എന്നാല്‍ പുതിയ സര്‍ക്കാരിനോട് സിപിഎമ്മിന് വിരോധമില്ലെന്നും വിനോദ് നിക്കോളെ പറഞ്ഞു.

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ ദഹനു മണ്ഡലത്തിലെ എംഎല്‍എയാണ് സിപിഎംകാരനായ വിനോദ് നിക്കോളെ. മഹാരാഷ്ട്രയിലെ ഏക സിപിഎം എംഎല്‍എയാണ് ഇദ്ദേഹം. ദഹനുവിലെ വടാപാവ് കച്ചവടക്കാരനായിരുന്ന വിനോദ് 2015ലാണ് സിപിഎമ്മില്‍ ചേര്‍ന്നത്. 52,082 രൂപയുടെ ആസ്തിയുള്ള വിനോദ് മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും കുറഞ്ഞ സമ്പത്തുള്ള നിയമസഭാംഗം കൂടിയാണ്.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ മറ്റ് എംഎല്‍എമാര്‍ക്കൊപ്പം ചേരാന്‍ ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി കക്ഷികള്‍ വിനോദിനെ സമീപിച്ചിരുന്നു. എന്നാല്‍ സിപിഎം എംഎല്‍എ ഇതു നിരസിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പാസ്‌കല്‍ ധനരെയെ 4,742 വോട്ടുകള്‍ക്കാണ് വിനോദ് പരാജയപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ സിപിഎം ജയിച്ച ഒരേയൊരു മണ്ഡലവും ദഹനുവാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com