ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാനും നൈറ്റ് പാര്‍ട്ടിക്ക് പോകാനും വിസമ്മതിച്ചു; ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന് യുവതിയുടെ പരാതി

മോഡേണ്‍ ആകാന്‍ ശ്രമിക്കാത്തതുകൊണ്ട് ഭര്‍ത്താവ് തന്നെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തിയെന്ന് യുവതി
ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാനും നൈറ്റ് പാര്‍ട്ടിക്ക് പോകാനും വിസമ്മതിച്ചു; ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന് യുവതിയുടെ പരാതി

പട്‌ന: മോഡേണ്‍ ആകാന്‍ ശ്രമിക്കാത്തതുകൊണ്ട് ഭര്‍ത്താവ് തന്നെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തിയെന്ന് യുവതി. പട്‌ന സ്വദേശിയായ നൂറി ഫാത്തിമയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാത്തതുകൊണ്ടും മദ്യപിക്കാത്തതും കാരാണമാണ് ഭര്‍ത്താവ് ഇമ്രാന്‍ മുസ്തഫ തന്നെ മുത്തലാഖ് ചൊല്ലിയത് എന്നാണ് നൂറി പറഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

2015ലാണ് ഇവര്‍ തമ്മിലുള്ള വിവാഹം നടന്നത്.  വിവാഹശേഷം ഡല്‍ഹിയിലേക്ക് താമസം മാറി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് സിറ്റിയിലെ മറ്റ് യുവതികളെപ്പോലെ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ആവശ്യപ്പെട്ടു. ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാനും നൈറ്റ് പാര്‍ട്ടികള്‍ക്ക് പോകാനും മദ്യപിക്കാനും ഭര്‍ത്താവ് ആവശ്യപ്പെട്ടതായി  ഇവര്‍ പറയുന്നു. നിരസിച്ചപ്പോള്‍ മര്‍ദിച്ചുവെന്നും നൂറി ആരോപിച്ചു. 

നൂറിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ ഇമ്രാന് നോട്ടീസ് അയച്ചിട്ടുണ്ട്. ഇമ്രാന്‍ രണ്ടുതവണ നിര്‍ബന്ധിച്ച് നൂറിയെ അബോര്‍ഷന് വിധേയയാക്കിയെന്നും അന്വേഷണം നടത്തുമെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com