മഹാരാഷ്ട്രയില്‍ 50 ശിവസേന നേതാക്കള്‍ സിപിഎമ്മില്‍

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മഹാരാഷ്ട്രയില്‍ ശിവസേനയിലെ പ്രമുഖരായ അമ്പത് ആദിവാസി യുവ നേതാക്കള്‍ സിപിഎമ്മില്‍ ചേര്‍ന്നു.
മഹാരാഷ്ട്രയില്‍ 50 ശിവസേന നേതാക്കള്‍ സിപിഎമ്മില്‍

മുംബൈ: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മഹാരാഷ്ട്രയില്‍ ശിവസേനയിലെ പ്രമുഖരായ അമ്പത് ആദിവാസി യുവ നേതാക്കള്‍ സിപിഎമ്മില്‍ ചേര്‍ന്നു. പാല്‍ഘര്‍ ജില്ലയിലെ ദഹാനു തെഹ്‌സിലിലെ രണ്ടു വലിയ ഗ്രാമങ്ങായ അംബേസരി, നഗാസരി ഗ്രാമങ്ങളില്‍ നിന്നാണ് ഇവര്‍ സിപിഎമ്മിലേക്ക് എത്തുന്നത്. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി വിനോദ് നികോലിന് വേണ്ടി ഇവര്‍ പ്രവര്‍ത്തിക്കും. 

കഴിഞ്ഞ ദിവസം, ശിവസേനയില്‍ നിന്ന് പാര്‍ട്ടിയിലേക്ക് എത്തുന്ന നേതാക്കളെ സ്വീകരിക്കാന്‍ സിപിഎം വലിയ പൊതുയോഗം സംഘടിപ്പിച്ച്രിരുന്നു. സ്ഥാനാത്ഥിയായ വിനോദ് നികോല്‍, സിപിഎം കേന്ദ്രകമ്മിറ്റി അംഗം അശോക് ദാവ്‌ലെ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. 

ശിവസേനയുടെ പഞ്ചായത്ത് സമിതി നേതാക്കള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സര്‍പഞ്ചുമാര്‍ തുടങ്ങി ശക്തരായ പ്രാദേശിക നേതാക്കളാണ് സിപിഎമ്മിലെത്തിയിരിക്കുന്നത്.

ദഹാനു മണ്ഡലത്തില്‍ നിന്നാണ് നികോല്‍ ജനവിധി തേടുന്നത്. എന്‍സിപി, കോണ്‍ഗ്രസ്, ബഹുജന്‍ വികാസ് അകാലിദള്‍ തുടങ്ങിയ സംഘടനകള്‍ വിനോദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎം പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com