11 സിഐഎസ്എഫ് ജവാന്മാ‌ർക്ക് കോവിഡ്; 142 പേർ നിരീക്ഷണത്തിൽ

11 സിഐഎസ്എഫ് ജവാന്മാ‌ർക്ക് കോവിഡ്; 142 പേർ നിരീക്ഷണത്തിൽ
11 സിഐഎസ്എഫ് ജവാന്മാ‌ർക്ക് കോവിഡ്; 142 പേർ നിരീക്ഷണത്തിൽ

മുംബൈ: 11 സിഐഎസ്എഫ് ജവാന്മാർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. മുംബൈ എയർപോർട്ടിൽ ജോലി ചെയ്യുന്ന ജവാന്മാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 142 ജവാന്മാർ നിരീക്ഷണത്തിലാണ്. പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സിഐഎസ്എഫ് ജവാന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

വൈറസ് ബാധ മൂലം രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 62 ആയി. 2547 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറസ് ബാധിതരായ 162 പേരുടെ രോഗം ഭേദമായി. അതേസമയം നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 75 പേര്‍ക്ക് കൂടി തെലങ്കാനയില്‍ കോവിഡ് സ്ഥിരീകരിച്ചു. 

തമിഴ്നാട്ടിൽ ഇന്നുമാത്രം 102 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നൂറ് പേരും നിസാമുദ്ദീനിൽ നിന്ന് തിരിച്ചെത്തിയവരാണ്. സംസ്ഥാനം മുഴുവൻ കൊറോണ സാധ്യതാ മേഖലയായി സർക്കാർ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തിനിടെ തമിഴ്‍നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത് 300 ലധികം പേർക്കാണ്. 411 പേരിൽ 364 ലും തബ്ലീഗ് സമ്മേനത്തിൽ പങ്കെടുത്തവരാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com