നൃത്യഗോപാല്‍ ദാസിന് കോവിഡ്, പ്രധാനമന്ത്രി ക്വാറന്റൈനില്‍ പ്രവേശിക്കുമോ?; ചോദ്യവുമായി ശിവസേന

അയോധ്യയിലെ രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യം ഉന്നയിച്ച്‌ ശിവസേന
നൃത്യഗോപാല്‍ ദാസിന് കോവിഡ്, പ്രധാനമന്ത്രി ക്വാറന്റൈനില്‍ പ്രവേശിക്കുമോ?; ചോദ്യവുമായി ശിവസേന

മുംബൈ: അയോധ്യയിലെ രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യം ഉന്നയിച്ച്‌ ശിവസേന. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഭൂമിപൂജയില്‍ നൃത്യഗോപാല്‍ ദാസുമായി വേദി പങ്കിട്ട പ്രധാനമന്ത്രി ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ പാലിക്കുമോ എന്ന് മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന ചോദിച്ചത്.

ഓഗസ്റ്റ് അഞ്ചിനാണ് രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഭൂമിപൂജ അയോധ്യയില്‍ നടന്നത്. ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 13നാണ് നൃത്യഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെയാണ് മോദി ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ പാലിക്കുമോ എന്ന ചോദ്യം ശിവസേന ഉയര്‍ത്തിയത്.

മുഖാവരണം ധരിക്കാതെ നൃത്യഗോപാല്‍ ദാസ് ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നൃത്യഗോപാല്‍ ദാസുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ബഹുമാനത്തിന്റെ ഭാഗമായി നൃത്യഗോപാല്‍ ദാസിന്റെ കൈ മോദി കൂട്ടിപ്പിടിക്കുന്നുമുണ്ട്.അതിനാല്‍ മോദി ക്വാറന്റൈനില്‍ പോകുമോ എന്ന ചോദ്യമാണ് സാമ്‌ന ഉയര്‍ത്തുന്നത്.

'നിലവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ക്വാറന്റൈനിലാണ്. കോവിഡ് ബാധയെ തുടര്‍ന്നാണ് ഇദ്ദേഹം ക്വാറന്റൈനില്‍ പ്രവേശിച്ചത്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ക്യാബിനറ്റ് അംഗങ്ങള്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, പാര്‍ലമെന്റ് അംഗങ്ങള്‍ തുടങ്ങി പ്രമുഖരെല്ലാം അണുബാധയുടെ അപകടഭീഷണിയിലാണ്' - സാമ്‌ന പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com