വിവാഹിതയുമായി പ്രണയം; കാമുകനെ കൈവിട്ട് മറ്റൊരാള്‍ക്കൊപ്പം താമസം; മുന്‍ കാമുകിയെ ചന്തയിലിട്ട് കുത്തിക്കൊന്നു 32കാരന്റെ പ്രതികാരം

വിവാഹിതയുമായി പ്രണയം; കാമുകനെ കൈവിട്ട് മറ്റൊരാള്‍ക്കൊപ്പം താമസം; മുന്‍ കാമുകിയെ ചന്തയിലിട്ട് കുത്തിക്കൊന്നു 32കാരന്റെ പ്രതികാരം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രാജ്‌ക്കോട്ട്: യുവതിയെ പട്ടാപ്പകല്‍ പച്ചക്കറി ചന്തയില്‍ വച്ച് മുന്‍ കാമുകന്‍ കുത്തിക്കൊന്നു. പ്രണയ ബന്ധം തകര്‍ന്നതിനെ തുടര്‍ന്നാണ് യുവാവിന്റെ ക്രൂരത. പട്ടാപ്പകല്‍ പച്ചക്കറി ചന്തയില്‍ വച്ച് യുവാവ് പത്ത് തവണ കുത്തിയാണ് യുവതിയെ ദാരുണമായി കൊലപ്പെടുത്തിയത്. കുത്തേറ്റ് യുവതി തത്ക്ഷണം മരിച്ചു. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗുജറാത്തിലെ ജുനഗഢ് ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ഭാവന സോനു ഗോസ്വാമി (30) യാണ് മരിച്ചത്. യുവതിയുടെ മുന്‍ കാമുകന്‍ 32കാരനായ സഞ്ജയ് പര്‍വീണാണ് അറസ്റ്റിലായത്. കൊലപാതകം നടത്തിയ ശേഷം ഇയാള്‍ മൃതദേഹത്തിന് അരികില്‍ തന്നെ നിലയുറപ്പിച്ചിരുന്നു. പിന്നീട് പൊലീസെത്തി അറസ്റ്റ് ചെയ്ത് കൊണ്ടു പോകുകയായിരുന്നു. ഭാവനയുടെ സഹോദരന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.

വിവാഹ ശേഷമാണ് ഭാവന സഞ്ജയുമായി പരിചയത്തിലാകുന്നത്. പരിചയം പ്രണയമായി വളര്‍ന്നു. ഇരുവരും അമ്രേലിയിലെ ലാത്തിലായിരുന്ന താമസം. എന്നാല്‍ പിന്നീട് ഭാവന അമ്രേലിയിലെ മറ്റൊരു സ്ഥലമായ ബഗസ്രയിലേക്ക് താമസം മാറി. ഇതോടെ സഞ്ജയുമായുള്ള ബന്ധം തുടരാന്‍ ഭാവന താത്പര്യം പ്രകടിപ്പിച്ചില്ല. എന്നാല്‍ സഞ്ജയ് നിരന്തരം ഭാവനയെ ശല്യം ചെയ്ത് ബന്ധം തുടരാന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭാവനയുടെ സഹോദരി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

അതിനിടെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട സോനു ഗോസ്വാമിയുമായി ഭാവന അടുപ്പത്തിലായി. ഭാവന സോനുവിനൊപ്പം താമസിക്കാന്‍ ബഗസ്രയില്‍ നിന്ന് ജുനഗഢിലേക്ക് താമസവും മാറി. ഇതോടെ സഞ്ജയ് കൂടുതല്‍ പ്രകോപിതനായി. പിന്നീട് യുവതിയെ ഇല്ലാതാക്കാനുള്ള പദ്ധതിയും സഞ്ജയ് തയ്യാറാക്കി.

തിങ്കളാഴ്ച ജുനഗഢ് ചന്തയിലെത്തിയ സഞ്ജയ് ഭാവനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു. പിന്നീട് ഭാവനയ്ക്ക് അടുത്തെത്തിയ സഞ്ജയ് തന്റെ കൂടെ വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നിരസിച്ച് ഭാവന ഇയാളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com