വീട്ടിൽ അനാശാസ്യമെന്ന് ഭാര്യയുടെ പരാതി; റെയ്ഡിൽ മുനിസിപ്പൽ വൈസ് ചെയർമാനും സോഫ്റ്റ്‌വെയർ എൻജിനീയറും കുടുങ്ങി

ഹൈദരാബാദ്: ലോക്ക്ഡൗണിനിടെ വീട് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയതിന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന മേഡക് ജില്ലയിലാണ് സെക്സ് റാക്കറ്റ് പിടിയിലായത്. കേന്ദ്രത്തിൽ നിന്ന് മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു.

ബൊല്ലാറം മുനിസിപ്പൽ വൈസ് ചെയർമാൻ അന്തിറെഡ്ഡി അനിൽ റെഡ്ഡി, സോഫ്റ്റ് വെയർ എൻജിനീയറായ കോന ദീക്ഷിത് എന്നിവരെയാണ് വനസ്ഥലിപുരം പൊലീസ് പിടികൂടിയത്. അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ രാഘവേന്ദ്ര റെഡ്ഡി രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.

നടത്തിപ്പുകാരനായ രാഘവേന്ദ്ര റെഡ്ഡിയുടെ ഭാര്യ തന്നെയാണ് അനാശാസ്യ കേന്ദ്രത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകിയത്. താൻ വീട്ടിലില്ലാത്ത സമയത്ത് ഭർത്താവ് സ്ത്രീകളെ എത്തിച്ച് അനാശാസ്യ പ്രവർത്തനം നടത്തുകയാണെന്നും ഭർത്താവിന് പല രഹസ്യ ബന്ധങ്ങളുണ്ടെന്നും ഇവർ പൊലീസിനെ അറിയിച്ചിരുന്നു. ഈ വിവരമനുസരിച്ചാണ് പൊലീസ് രാഘേവന്ദ്ര റെഡ്ഡിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com