പാടത്ത് വെളളം തുറന്നുവിടാന്‍ വിസമ്മതിച്ചു, ദലിത് കര്‍ഷകന്റെ തല കൈക്കോട്ട് കൊണ്ട് വെട്ടിമാറ്റി; ക്രൂരമായ കൊലപാതകം

കൃഷിയിടത്തിലേക്ക് വെളളം പങ്കുവെയ്ക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കത്തിന് പിന്നാലെ ദലിത് കര്‍ഷകന്റെ തല വെട്ടിമാറ്റി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: കൃഷിയിടത്തിലേക്ക് വെളളം പങ്കുവെയ്ക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കത്തിന് പിന്നാലെ ദലിത് കര്‍ഷകന്റെ തല വെട്ടിമാറ്റി. സ്വന്തം കൃഷിയിടത്തിലേക്ക് വെളളം തുറന്നുവിടാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ കുപിതനായ മറ്റൊരു കര്‍ഷകനാണ് ക്രൂരകൃത്യം ചെയ്തത്. പ്രതിയെ പിടികൂടിയ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉത്തര്‍പ്രദേശ് ബദൗന്‍ ദിന്‍ നഗര്‍ ഷെയ്ക്ക്പൂര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. നാഥു ലാല്‍ ജാദവാണ് കൊല്ലപ്പെട്ടത്. മറ്റൊരു കര്‍ഷകനായ രൂപ് കിഷോറാണ് മര്‍ദ്ദിച്ചതിന് ശേഷം കൈക്കോട്ട് കൊണ്ട് തല വെട്ടിമാറ്റിയതെന്ന് പൊലീസ് പറയുന്നു. 

തിങ്കളാഴ്ച രാത്രിയാണ് സംഭവം. തന്റെ കൃഷിയിടത്തിലേക്ക് വെളളം തുറന്നുവിടണമെന്ന് രൂപ് കിഷോര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൃഷിക്ക്് കൂടുതല്‍ വെളളം ആവശ്യമുണ്ട് എന്ന് പറഞ്ഞ് നാഥു ലാല്‍ ജാദവ് ഈ ആവശ്യം നിരസിച്ചു. ഇതാണ് പ്രകോപനത്തിന് കാരണം. നാട്ടുകാരില്‍ ചിലര്‍ സംഭവത്തില്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും കൈക്കോട്ട് ഉപയോഗിച്ച് നാഥു ലാല്‍ ജാദവിന്റെ തല വെട്ടിമാറ്റുന്നത് കണ്ട നാട്ടുകാര്‍ പരിഭ്രാന്തിയില്‍ ഓടി മറഞ്ഞു. 

ഏറെ സമയം കഴിഞ്ഞിട്ടും അച്ഛന്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് മകന്‍ കൃഷിയിടത്തില്‍ പോയി നോക്കിയപ്പോഴാണ് മരിച്ച് കിടക്കുന്നത് കണ്ടത്. രൂപ് കിഷോര്‍ മാത്രമല്ല എന്നും മറ്റു ചിലര്‍ക്ക് കൂടി കൊലപാതകത്തില്‍ പങ്കുണ്ടെന്ന് മകന്‍ ആരോപിച്ചു. മകന്‍ ഓംപാലിന്റെ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com