ബംഗാള്‍ ജനത തനിക്കൊപ്പം; എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടത് ബാധിക്കില്ലെന്ന് മമതാ ബാനര്‍ജി

ഏതാനും എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാന്‍ കഴിയും എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വിലയ്‌ക്കെടുക്കാന്‍ ബിജെപിക്ക് കഴിയില്ലെന്ന് മമത 
ബോല്‍പൂരില്‍ സംഘടിപ്പിച്ച റാലിയില്‍ മമതാ ബാനര്‍ജി സംസാരിക്കുന്നു /ഫോട്ടോ എഎന്‍ഐ
ബോല്‍പൂരില്‍ സംഘടിപ്പിച്ച റാലിയില്‍ മമതാ ബാനര്‍ജി സംസാരിക്കുന്നു /ഫോട്ടോ എഎന്‍ഐ

കൊല്‍ക്കത്ത: ഏതാനും എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടത് പാര്‍ട്ടിയെ ബാധിക്കില്ലെന്നും ബംഗാള്‍ ജനത തനിക്കൊപ്പമാണെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപിക്ക് ഏതാനും എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാന്‍ കഴിയും എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വിലയ്‌ക്കെടുക്കാന്‍ ബിജെപിക്ക് കഴിയില്ലെന്നും മമത പറഞ്ഞു. ബോല്‍പൂരില്‍ സംഘടിപ്പിച്ച റോഡ് ഷോയ്ക്ക്് ശേഷം സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി.

ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കെടുത്തത്.  വിശ്വഭാരതി സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് മമത ഉയര്‍ത്തിയത്. ബംഗാാളിന്റെ സംസ്‌കാരം നശിപ്പിക്കാനാണ് ശ്രമം. അദ്ദേഹം ഒരു ബിജെപിക്കാരാനായാണ് പ്രവര്‍ത്തിക്കുന്നത്. അയാള്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ വക്താവാണെന്നും മമതാ ബാനര്‍ജി പറഞ്ഞു. 

ഡിസംബര്‍ 20ന് ബിജെപി നേതാവ് ബോല്‍പ്പൂരില്‍ അമിത് ഷാ മെഗാ റോഡ് ഷോ നടത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയപ്പോഴായിരുന്നു റോഡ് ഷോ. അടുത്തവര്‍ഷം ആദ്യമാണ് ബംഗാളില്‍ നിയസഭാ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ 200 സീറ്റുകള്‍ നേടി അധികാരം പിടിക്കുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റുകളില്‍ ബിജെപി വിജയിച്ചിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com