മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ ഐഎഎസ്സുകാരന്‍, ഇന്‍സ്റ്റഗ്രാമില്‍ സൂപ്പര്‍കാറുകള്‍ക്കൊപ്പം ഫോട്ടോ; 32 കാരന്‍ പറ്റിച്ചത് 25 സ്ത്രീകളെ; അറസ്റ്റ്

സിവില്‍ എന്‍ജിനീയറായ ആദിത്യ സ്ത്രീകളെ വലയിലാക്കാന്‍ വേണ്ടിയാണ് ഐഎഎസ്സുകാരനെന്ന് അവകാശപ്പെട്ടത്
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

മുംബൈ; മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥനെന്ന് കാണിച്ച് പ്രൊഫൈലുണ്ടായി പെണ്‍കുട്ടികളെ പറ്റിച്ച യുവാവ് പിടിയില്‍. 32 കാരനായ ആദിത്യ മാത്രെയാണ് മുംബൈ പൊലീസിന്റെ പിടിയിലായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ സ്ത്രീകളെ ആകര്‍ഷിച്ച് ഇയാള്‍ ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയായിരുന്നു. 25 ഓളം പെണ്‍കുട്ടികള്‍ ഇയാളുടെ തട്ടിപ്പിന് ഇരയായി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

പറ്റിക്കപ്പെട്ട യുവതി നല്‍കിയ പരാതിയിലാണ് ഇയാളെ പിടികൂടിയത്. പ്രമുഖ വിവാഹ വെബ്‌സൈറ്റിലാണ് ഇയാള്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്. സിവില്‍ എന്‍ജിനീയറായ ആദിത്യ സ്ത്രീകളെ വലയിലാക്കാന്‍ വേണ്ടിയാണ് ഐഎഎസ്സുകാരനെന്ന് അവകാശപ്പെട്ടത്. കൂടാതെ ഉന്നത പദവി വഹിക്കുന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥനാണെന്നും അവകാശപ്പെടും. ഇത് വിശ്വസിക്കുന്ന സ്ത്രീകളെയാണ് തട്ടിപ്പിന് ഇരയാക്കിയത്. അഞ്ച് ലക്ഷം മുതല്‍ 15 ലക്ഷം രൂപവരെയാണ് ഇയാള്‍ തട്ടിയെടുത്തത് എന്നാണ് പൊലീസ് പറയുന്നത്. 

കൂടാതെ പണക്കാരനാണെന്ന് കാണിക്കാനായി ഇറക്കുമതി ചെയ്യുന്ന സൂപ്പര്‍കാറുകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ക്കെതിരേ പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com