ആശങ്കയൊഴിയാതെ തമിഴ്‌നാട്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 3,882 പേര്‍ക്ക്; 63 മരണം

ആശങ്കയൊഴിയാതെ തമിഴ്‌നാട്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 3,882 പേര്‍ക്ക്; 63 മരണം
ആശങ്കയൊഴിയാതെ തമിഴ്‌നാട്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 3,882 പേര്‍ക്ക്; 63 മരണം

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് 3,882 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 94,882 ആയി.

ഇന്ന് 63 പേരാണ് മരിച്ചത്. മൊത്തം മരണ സംഖ്യ 1,264ആയി.

ചെന്നൈയില്‍ മാത്രം ഇന്ന് 2,182 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയില്‍ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 60,533 ആയി. ഇന്ന് മരിച്ച 63 പേര്‍ 42 മരണങ്ങളും ചെന്നൈയിലാണ്.

ഇന്ന് രോഗം ബാധിച്ചവരില്‍ 75 പേര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. അതിനിടെ സംസ്ഥാനത്തെ ആശുപത്രികളില്‍ അടിന്തരമായി ഓക്‌സിജന്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാന്‍ 75.28 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com