വൈറസ് ആക്രമണത്തില്‍ തളര്‍ന്ന് പൂനെ ; ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 1803 പേര്‍ക്ക് ; സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

കോവിഡ് മരണത്തിലും മഹാരാഷ്ട്രയാണ് ഒന്നാംസ്ഥാനത്ത്. 9667 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്
വൈറസ് ആക്രമണത്തില്‍ തളര്‍ന്ന് പൂനെ ; ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 1803 പേര്‍ക്ക് ; സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍


മുംബൈ : രാജ്യത്ത് കോവിഡ് രോഗവ്യാപനം ആശങ്കയുയര്‍ത്തുന്ന വിധം വര്‍ധിക്കുകയാണ്. രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമത് മഹാരാഷ്ട്രയാണ്. 2,30,599 പേരാണ് സംസ്ഥാനത്ത് രോഗബാധിതരായിട്ടുള്ളത്. കോവിഡ് മരണത്തിലും മഹാരാഷ്ട്രയാണ് ഒന്നാംസ്ഥാനത്ത്. 9667 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

രാജ്യത്ത് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് 475 പേരാണ്. ഇതില്‍ 219 പേരും മഹാരാഷ്ട്രയില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ കോവിഡ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത് പൂനെ ജില്ലയിലാണ്.

പൂനെയില്‍ ഇന്നലെ രോഗബാധിതരുടെ എണ്ണത്തില്‍  റെക്കോഡ് വര്‍ധനയാണ് ഉണ്ടായത്. 1803 പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ പൂനെയിലെ ആകെ രോഗബാധിതരുടെ എണ്ണം 34,399 ആയി. കോവിഡ് ബാധിച്ച് ജില്ലയില്‍ ഇന്നലെ മരിച്ചത് 34 പേരാണ്. ഇതോടെ ജില്ലയിലെ കോവിഡ് മരണം 978 ആയതായും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

പൂനെയില്‍ ഇന്നലെ സ്ഥിരീകരിച്ച 1803 കേസുകളില്‍ 1032 എണ്ണവും പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലാണ് എന്നതാണ് ജില്ലാ ഭരണകൂടത്തെ ആശങ്കപ്പെടുത്തുന്നത്. ഇതോടെ നഗരപരിധിയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 24,977 ആയി ഉയര്‍ന്നു.

രോഗവ്യാപന നിരക്ക് വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ പൂനെയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അടുത്ത തിങ്കളാഴ്ച മുതല്‍ അടുത്ത ഈ മാസം 23 വരെയാണ് ലോക്ക്ഡൗണ്‍. ജില്ലയിലെ രോഗപ്പകര്‍ച്ച കൂടുതലുള്ള 22 ഗ്രാമങ്ങളിലും നിയന്ത്രണം കര്‍ശനമാക്കിയതായി ജില്ലാ കളക്ടര്‍ നവല്‍ കിഷോര്‍ റാം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com