തെലങ്കാനയിൽ പത്താം ക്ലാസ് പരീക്ഷയില്ല; എല്ലാ വിദ്യാർത്ഥികളേയും ജയിപ്പിക്കും

By സമകാലിക മലയാളം ഡെസ്‌  |   Published: 08th June 2020 07:53 PM  |  

Last Updated: 08th June 2020 07:53 PM  |   A+A-   |  

 

ഹൈദരാബാദ്: തെലങ്കാനയിൽ പത്താം ക്ലാസ് വിദ്യാർത്ഥികളെ പരീക്ഷ ഇല്ലാതെ തന്നെ ജയിപ്പിക്കാൻ തീരുമാനം. കോവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നടത്താൻ സാധിക്കാത്ത സാഹചര്യത്തിലാണിത്. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആണ് തിങ്കളാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇന്ന് മുതൽ ജൂലൈ അഞ്ച് വരെയായിരുന്നു നേരത്തെ പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് വിദ്യാർത്ഥികൾ രജിസ്ട്രേഷനും പൂർത്തിയാക്കിയിരുന്നു.

പത്താം ക്ലാസ് വിദ്യാർഥികൾക്ക് അവരുടെ ഇന്റേണൽ അസെയ്ൻമെന്റുകളിൽ ലഭിച്ച മാർക്കുകളുടെ അടിസ്ഥാനത്തിൽ ഗ്രേഡുകൾ നൽകി ജയിപ്പിക്കാനാണ് തീരുമാനമെന്ന് ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കി. തലങ്കാനയിൽ ഈ വർഷം 5.35 ലക്ഷം പത്താം ക്ലാസ് വിദ്യാർഥികളാണുള്ളത്.

ബിരുദ, ബിരുദാനന്തര തലങ്ങളിലെ പരീക്ഷയുടെ കാര്യം വരുംദിവസങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം തീരുമാനിക്കുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.