മറ്റു സംസ്ഥാനങ്ങള്‍ പാകിസ്ഥാനില്‍ അല്ല; ബിജെപിയുടെ ബിഹാറിലെ സൗജന്യ കോവിഡ് വാക്‌സിന്‍ വാഗ്ദാനത്തിന് എതിരെ ശിവസേന

ബിഹാറില്‍ സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന.
മറ്റു സംസ്ഥാനങ്ങള്‍ പാകിസ്ഥാനില്‍ അല്ല; ബിജെപിയുടെ ബിഹാറിലെ സൗജന്യ കോവിഡ് വാക്‌സിന്‍ വാഗ്ദാനത്തിന് എതിരെ ശിവസേന

മുംബൈ: ബിഹാറില്‍ സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. മറ്റു സംസ്ഥാനങ്ങള്‍ പാകിസ്ഥാനില്‍ അല്ലെന്ന് പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലില്‍ പറഞ്ഞു. ബിജെപി തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്നും ശിവസേന വിമര്‍ശിച്ചു. 

കോവിഡ് 19 വാക്‌സിനില്‍ പോലും ബിജെപി രാഷ്ട്രീയം കളിക്കുകയാണ്. ബിഹാറില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കണം. എന്നാല്‍ മറ്റു സംസ്ഥാനങ്ങള്‍ പാകിസ്ഥാനിലല്ല. എല്ലാ സംസ്ഥാനങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ ഒരുപോലെ ലഭിക്കേണ്ട അവകാശമുണ്ടെന്നും ശിവസേന കൂട്ടിച്ചേര്‍ത്തു. 

രാജ്യമൊട്ടാകെ കോവിഡ് പിടിയില്‍ ശ്വാസം മുട്ടുമ്പോള്‍ എന്തിനാണ് വൈറസിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നത് എന്ന് ശിവസേന മുഖപത്രം ചോദിക്കുന്നു. 

കോവിഡ് വാക്‌സിന്‍ കണ്ടെത്തിക്കഴിഞ്ഞാല്‍, ജാതിയും മതവും സംസ്ഥാനവും നോക്കാതെ എല്ലാവര്‍ക്കും അത് എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ബിജെപി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിഹാറില്‍ സൗജന്യ വാക്‌സിന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആരാണ് ബിജെപിയെ ഇത്തരം കാര്യങ്ങള്‍ ഉപദേശിക്കുന്നത് എന്നും എഡിറ്റോറിയലില്‍ ചോദിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com