ഡ്രോണുകളും ചെറുവിമാനങ്ങളും മുംബൈയ്ക്ക് മുകളില്‍ വേണ്ട; വിലക്കേര്‍പ്പെടുത്തി പൊലീസ്

ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് നടപടി
ഡ്രോണുകളും ചെറുവിമാനങ്ങളും മുംബൈയ്ക്ക് മുകളില്‍ വേണ്ട; വിലക്കേര്‍പ്പെടുത്തി പൊലീസ്

മുംബൈ; മുംബൈ നഗരത്തിനു മുകളില്‍ ഡ്രോണുകള്‍ക്കും ചെറുവിമാനങ്ങള്‍ക്കും പാര ഗ്ലൈഡേഴ്‌സിനുമുള്ള വിലക്ക് മുംബൈ പൊലീസ് ഒരു മാസത്തേക്ക് കൂടി നീട്ടി. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് നടപടി. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 28 വരെയുള്ള 30 ദിവസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ഉത്സവസീസണോട് അനുബന്ധിച്ച് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണത്തിന് സാധ്യതയുള്ളതിനാലാണ് ഇതെന്ന് പൊലീസ് അറിയിച്ചു. മുംബൈ പൊലീസ് ഏരിയല്‍ സര്‍വൈലന്‍സിന് ഉപയോഗിക്കുന്ന ഡ്രോണുകള്‍ ഒഴികെ മറ്റൊന്നും മുംബൈയ്ക്ക് മുകളിലൂടെ പറക്കാന്‍ അനുവാദമില്ല. കഴിഞ്ഞ ദിവസം ഒരു ഹെലികോപ്റ്റര്‍ പൈലറ്റ് തന്റെ ടേക്കോഫിന് തൊട്ടു മുന്‍പായി അജ്ഞാതമായ ഉപകരം പറത്തിയത് ആശങ്കയ്ക്ക് കാരണമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com