കിടക്കയില്‍ പഞ്ഞിക്ക് പകരം നിറയ്ക്കുന്നത് ഉപയോഗിച്ച മാസ്‌കുകള്‍; ഞെട്ടിക്കുന്ന സംഭവം; ഫാക്ടറിക്കെതിരെ കേസ്

കിടക്കയില്‍ പഞ്ഞിക്ക് പകരം നിറയ്ക്കുന്നത് ഉപയോഗിച്ച മാസ്‌കുകള്‍; ഞെട്ടിക്കുന്ന സംഭവം; ഫാക്ടറിക്കെതിരെ കേസ്
ഉപയോ​ഗിച്ച മാസ്കുകൾ കൂട്ടിയിട്ട നിലയിൽ/ ട്വിറ്റർ
ഉപയോ​ഗിച്ച മാസ്കുകൾ കൂട്ടിയിട്ട നിലയിൽ/ ട്വിറ്റർ

മുംബൈ: പഞ്ഞിക്ക് പകരം ഉപയോഗിച്ച മാസ്‌കുകള്‍ നിറച്ച് കിടക്കകള്‍ നിര്‍മിക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫാക്ടറിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉപയോഗിച്ച മാസ്‌കുകളുടെ വലിയൊരു ശേഖരം തന്നെ ഫാക്ടറി പരിസരത്തു നിന്ന് കണ്ടെത്തി.

മഹാരാഷ്ട്രയിലെ കിടക്ക നിര്‍മാണ കേന്ദ്രത്തില്‍ ഇത്തരമൊരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷനിലുള്ള (എംഐഡിസി) പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് എംഐഡിസിയിലെ കുസുംബ ഗ്രാമത്തിലെ ഫാക്ടറിയിലേക്ക് ഉദ്യോഗസ്ഥര്‍ തിരച്ചിലിനെത്തുന്നത്.

ഫാക്ടറി ഉടമ അംജദ് അഹമ്മദ് മന്‍സൂരിക്കെതിരെ കേസെടുത്തിട്ടുണ്ട്. റാക്കറ്റിലുള്‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. ഫാക്ടറി പരിസരത്തുണ്ടായിരുന്ന മാസ്‌കുകള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പൊലീസ് കത്തിച്ചു.

കഴിഞ്ഞ മാര്‍ച്ചില്‍ 1.5 കോടി മാസ്‌കുകളാണ് ദിവസവും ഉണ്ടാക്കിയിരുന്നത്. ഇന്നത് വളരെ വര്‍ധിച്ചിട്ടുണ്ട്. 2020 ജൂണ്‍ - സെപ്റ്റംബര്‍ കാലയളവില്‍ മാത്രം 18,000 ടണ്ണിലധികം ബയോ മെഡിക്കല്‍ മാലിന്യമാണ് ഇന്ത്യയില്‍ ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പറയുന്നു. ഇതില്‍ മാസ്‌കുകളും ഗ്ലൗസുകളും ഉള്‍പ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com