രാജ്യത്ത് ഒമൈക്രോണ്‍ വ്യാപനം ഏറുന്നു; രോഗബാധിതരുടെ എണ്ണം 415 ആയി; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ, 7189 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് ഒമൈക്രോണ്‍ വ്യാപനം രൂക്ഷമാകുന്നു. രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിച്ചവരുടെ എണ്ണം 400 കടന്നു. ഇന്ത്യയില്‍ ഇതുവരെ 415 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ ബാധിതരുള്ളത്. 108 പേര്‍. ഡല്‍ഹിയില്‍ 79 ഉം ഗുജറാത്തില്‍ 43 പേര്‍ക്കും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. തെലങ്കാനയില്‍ 38, കേരളം 37, തമിഴ്‌നാട് 34, കര്‍ണാടക 31, രാജസ്ഥാന്‍ 22, ഹരിയാന, ആന്ധ്രപ്രദേശ്, ഒഡീഷ നാലുവീതം, പശ്ചിമബംഗാള്‍, ജമ്മുകശ്മീര്‍ മൂന്നു വീതം, ഉത്തര്‍പ്രദേശ് രണ്ടുപേര്‍ എന്നിങ്ങനെയാണ് ഒമൈക്രോണ്‍ രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 

ഉത്തരാഖണ്ഡ്, കേന്ദ്രഭരണപ്രദേശങ്ങളായ ലഡാക്ക്, ചണ്ഡിഗഡ് എന്നിവിടങ്ങളില്‍ ഓരോ ആളുകളിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒമൈക്രോണ്‍ ബാധ കണ്ടെത്തിയിട്ടില്ല. രാജ്യത്തെ ഒമൈക്രോണ്‍ ബാധിതരില്‍ 115 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.  

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ, 7189 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 387 പേരാണ് കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 77,516പേരാണ്. 7286 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. അതീവജാഗ്രത തുടരണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

ഒമൈക്രോണ്‍ വ്യാപനം കണക്കിലെടുത്ത് മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ നിയന്ത്രണം കര്‍ക്കശമാക്കി. വാക്‌സിന്‍ എടുക്കാത്തവരെ വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, സിനിമാ തിയേറ്ററുകള്‍, ഹോട്ടലുകള്‍, വിവാഹചടങ്ങുകല്‍ തുടങ്ങിയവയില്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് ജില്ലാഭരണകൂടത്തിന്‍രെ തീരുമാനം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com