സമരത്തിനെതിരെ ഒരു വിഭാഗം നാട്ടുകാര്‍, ടെന്റുകള്‍ പൊളിക്കാന്‍ ശ്രമം ; കല്ലേറ്, ഏറ്റുമുട്ടല്‍ ; സിംഘുവില്‍ സംഘര്‍ഷം ( വീഡിയോ)

സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു
സിംഘു അതിര്‍ത്തിയില്‍ സംഘര്‍ഷം / എഎന്‍ഐ ചിത്രം
സിംഘു അതിര്‍ത്തിയില്‍ സംഘര്‍ഷം / എഎന്‍ഐ ചിത്രം

ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ തമ്പടിച്ച സിംഘു അതിര്‍ത്തിയില്‍ സംഘര്‍ഷം. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നാട്ടുകാര്‍ സംഘടിച്ചെത്തുകയായിരുന്നു. സമരക്കാരുടെ ടെന്റ് പൊളിച്ചു നീക്കാനും ശ്രമിച്ചു. ഇതേത്തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു. 

കര്‍ഷകരും പ്രതിഷേധക്കാരും പരസ്പരം കല്ലെറിയുകയും ചെയ്തു. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ അടക്കം ഉണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ക്കെതിരെ പ്രതിഷേധം. സമരം നടക്കുന്നവര്‍ കര്‍ഷകരല്ല, തീവ്രവാദികളാണ് എന്നും ഇവര്‍ ആരോപിച്ചു. സമരക്കാരെ ഇവിടെ നിന്നും ഒഴിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

പ്രതിഷേധക്കാര്‍ കൂട്ടത്തോടെ എത്തിയതോടെ കര്‍ഷകരും സംഘടിച്ചു. തുടര്‍ന്ന് പരസ്പരം ഏറ്റുമുട്ടി. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശുകയും, കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. സമരസ്ഥലം പൊലീസ് വളയുകയും പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. പൊലീസ് പ്രദേശത്ത് ബാരിക്കേഡുകള്‍ വെയ്ക്കുകയും ചെയ്തു. മാധ്യമങ്ങളെയും ഈ സ്ഥലത്തു നിന്നും ഒഴിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com