'ഞങ്ങള്‍ ആമീര്‍ ഖാനും കിരണ്‍ റാവുവും പോലെ'; ഇന്ത്യയും പാകിസ്ഥാനുമല്ല: ബിജെപി ശത്രുവല്ലെന്ന് ശിവസേന, മഹാരാഷ്ട്രയില്‍ പുതിയ നീക്കങ്ങള്‍?

മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മില്‍ രാഷ്ട്രീയ സമവായത്തിന് ശ്രമിക്കുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരണവുമായി ശിവസേന വക്താവ് സഞ്ജയ് റൗത്ത്
ബിജെപി, ശിവസേന പതാകകള്‍
ബിജെപി, ശിവസേന പതാകകള്‍

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മില്‍ രാഷ്ട്രീയ സമവായത്തിന് ശ്രമിക്കുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരണവുമായി ശിവസേന വക്താവ് സഞ്ജയ് റൗത്ത്. ശിവസേനയ്ക്ക് ബിജെപിയുമായുള്ളത് ഈയിടയ്ക്ക് വേര്‍പിരിഞ്ഞ ബോളിവുഡ് താരങ്ങളായ ആമീര്‍ ഖാനും കിരണ്‍ റാവുവും തമ്മിലുള്ളതു പോലുള്ള സൗഹൃദമാണെന്ന് അദ്ദേഹം പറഞ്ഞു. ശിവസേന ഒരിക്കലും തങ്ങളുടെ ശത്രുവല്ലെന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

'ഞങ്ങള്‍ ഇന്ത്യയും പാകിസ്ഥാനുമല്ല. കിരണ്‍ റാവുവിനെയും ആമിര്‍ ഖാനെയും നോക്കു, ഞങ്ങള്‍ അതുപോലെയാണ്. ഞങ്ങളുടെ രാഷ്ട്രീയ വഴികള്‍ വ്യത്യസ്തമാണെങ്കിലും സൗഹൃദം കേടുകൂടാതെയിരിക്കും'- അദ്ദേഹം പറഞ്ഞു. 

ശിവസേനയുമായി സൗഹൃദത്തിലാണെന്നും രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ലെന്നും ഞായറാഴ്ച ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞിരുന്നു. 
വീണ്ടും ഒരുമിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, സാഹചര്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നായിരുന്നു ഫട്‌നാവിസിന്റെ പ്രതികരണം. 

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മഹാ വികാസ് അഘാടി സഖ്യത്തിലെ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com