ടീം മോദിയില്‍ പുതിയമുഖങ്ങള്‍; സത്യപ്രതിജ്ഞ തുടരുന്നു

നരേന്ദ്ര മോദി മന്ത്രിസഭയിലെ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു. 43 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.
സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി/എഎന്‍ഐ
സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി/എഎന്‍ഐ

ന്യൂഡല്‍ഹി: നരേന്ദ്ര മോദി മന്ത്രിസഭയിലെ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു. 43 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് അസം മുന്‍മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ സത്യപ്രതിജ്ഞ ചെയ്തു. ഒന്നാം മോദി മന്ത്രിസഭയില്‍ കായികമന്ത്രിയായിരുന്നു.

മധ്യപ്രദേശില്‍ നിന്നുള്ള ലോക്‌സഭാഗം ജ്യോതിരാദിത്യ സിന്ധ്യ, ഹര്‍ദീപ് സിങ് പുരി, ഭൂപേന്ദ്ര യാദവ് തുടങ്ങിവരും സത്യപ്രതിജ്ഞ ചെയ്തു. മീനാക്ഷി ലേഖി, ദര്‍ശന വിക്രം ജര്‍ദോഷ്, അന്നപൂര്‍ണ ദേവി, ബി എല്‍. വര്‍മ, അജയ് കുമാര്‍, ചൗഹാന്‍ ദേവുസിന്‍ഹ്, ഭഗവന്ത് ഖൂബ, കപില്‍ മോരേശ്വര്‍ പാട്ടീല്‍, പ്രതിമ ഭൗമിക് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യപുനഃസംഘടനയാണിത്. വനിതകള്‍ക്കും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് ആദ്യ പുനഃസംഘടന. അതേസമയം ചില അപ്രതീക്ഷിതരാജികളും ഇന്നുണ്ടായി. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, പ്രകാശ് ജാവദേക്കര്‍, രവിശങ്കര്‍ പ്രസാദ് തുടങ്ങിയവരാണ് രാജിസമര്‍പ്പിച്ച പ്രമുഖര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com