അതിര്‍ത്തി കടന്ന് ഓക്‌സിജന്‍ എക്‌സ്പ്രസ്; ബംഗ്ലാദേശിന് ഇന്ത്യയുടെ പ്രാണവായു (വീഡിയോ)

ട്രെയിന്‍ മാര്‍ഗം ബംഗ്ലാദേശിന് ഓക്‌സിജന്‍ എത്തിച്ച് നല്‍കി ഇന്ത്യ
റെയില്‍വേ മന്ത്രാലയം പങ്കുവച്ച വീഡിയോയില്‍ നിന്ന്‌
റെയില്‍വേ മന്ത്രാലയം പങ്കുവച്ച വീഡിയോയില്‍ നിന്ന്‌

ന്യൂഡല്‍ഹി: ട്രെയിന്‍ മാര്‍ഗം ബംഗ്ലാദേശിന് ഓക്‌സിജന്‍ എത്തിച്ച് നല്‍കി ഇന്ത്യ. 200 മെട്രിക് ടണ്‍ ദ്രവീകൃത മെഡിക്കല്‍ ഓക്സിജനാണ് ഇന്ത്യ ബംഗ്ലാദേശിലേക്ക് ട്രെയിന്‍ മാര്‍ഗം എത്തിക്കുന്നത്. 

ചരിത്രനിമിഷം റെയില്‍വേ മന്ത്രാലയം തന്നെ ഔദ്യോഗികമായി ട്വീറ്റ് ചെയ്തു. സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ ചക്രധര്‍പൂര്‍ ഡിവിഷനിലെ ടാറ്റ നഗറില്‍ നിന്ന് 200 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ബംഗ്ലാദേശിലേക്ക് പത്ത് കണ്ടയ്നറുകളിലായാണ് കൊണ്ടുപോയത്. 

ടാറ്റ നഗറില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ ബംഗ്ലാദേശിലെ ബെനാപോളിലാണ് എത്തിച്ചേരുക. മെഡിക്കല്‍ ഓക്‌സിജന്‍ ആവശ്യമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി 2021 ഏപ്രില്‍ 24നാണ് റെയില്‍വേ ഓക്‌സിജന്‍ എക്‌സ്പ്രസ് ആരംഭിച്ചത്. ഇതിനോടകം 35,000 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ 15 സംസ്ഥാനങ്ങളിലേക്ക് എത്തിച്ചു. ഏകദേശം 480 ഓക്‌സിജന്‍ എക്‌സ്പ്രസുകളാണ് പദ്ധതിക്ക് വേണ്ടി ഉപയോഗിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com