എന്ത് കോവിഡ്; കല്യാണത്തിന് 2000ലധികം പേര്‍; എംഎല്‍എയുടെ മക്കള്‍ക്കെതിരെ കേസ്

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് രണ്ടായിരം പേരെ പങ്കെടുപ്പിച്ച് കല്യാണം നടത്തിയതിന് എംഎല്‍എയുടെ രണ്ട് മക്കള്‍ക്കെതിരെ കേസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് രണ്ടായിരം പേരെ പങ്കെടുപ്പിച്ച് കല്യാണം നടത്തിയതിന് എംഎല്‍എയുടെ രണ്ട് മക്കള്‍ക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ ബാര്‍ഷി മണ്ഡലത്തിലെ സ്വതന്ത്ര എംഎല്‍എ രാജേന്ദ്ര റാവത്തിന്റെ മക്കള്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. നഗരത്തിലെ ലക്ഷ്മി സോപാന്‍ അഗ്രികള്‍ച്ചര്‍ കെട്ടിടത്തില്‍ വച്ച് ഞായറാഴ്ചയായിരുന്നു വിവാഹം.

പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ ബാര്‍ഷി പൊലീസ് കേസ് എടുത്തത്. നേരത്തെ കേസ് എടുക്കാത്തതിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് എംഎല്‍എയുടെ മക്കള്‍ക്കെതിരെ കേസ് എടുത്തത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 അക്കി നിജപ്പെടുത്തിയിരുന്നു. അവിടെയാണ് രണ്ടായിരത്തിലധികം പേരെ പങ്കെടുപ്പിച്ച് കല്യാണം നടത്തിയത്. രണ്ടായിരത്തി അഞ്ഞൂറിനും മൂവായിരത്തിനും ഇടയില്‍ ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തതായി പൊലീസ് പറയുന്നു. കല്യാണത്തില്‍ പങ്കെടുത്തവര്‍ മാസ്‌കോ, സാമൂഹിക അകലമോ പാലിച്ചില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്ര ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ തുടങ്ങി നിരവധി നേതാക്കള്‍ കല്യാണത്തിന് എത്തിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com