യുവതികളെ ആകര്‍ഷിക്കാന്‍ 'ആര്‍മി ക്യാപ്റ്റന്‍'; ഡേറ്റിങ്ങിന് എത്തിയ 40 കാരനെ കയ്യോടെ പിടികൂടി, അന്താരാഷ്ട്ര വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗം, അന്വേഷണം 

ആര്‍മി ഉദ്യോഗസ്ഥന്റെ വേഷം ധരിച്ച്  സോഷ്യല്‍മീഡിയയില്‍ യുവതികളെ ആകര്‍ഷിച്ച് കബളിപ്പിക്കാന്‍ ശ്രമിച്ച 40കാരന്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ആര്‍മി ഉദ്യോഗസ്ഥന്റെ വേഷം ധരിച്ച്  സോഷ്യല്‍മീഡിയയില്‍ യുവതികളെ ആകര്‍ഷിച്ച് കബളിപ്പിക്കാന്‍ ശ്രമിച്ച 40കാരന്‍ അറസ്റ്റില്‍.  ആര്‍മി ക്യാപ്റ്റന്റെ വേഷം ധരിച്ച് കബളിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.

ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലാണ് സംഭവം. സിറ്റി സ്‌കൂളില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന ദിലീപ് കുമാറാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. ഇന്ത്യന്‍ ആര്‍മിയിലെ ക്യാപ്റ്റന്‍ ശേഖറാണ് എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാള്‍ തട്ടിപ്പിന് ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. സോഷ്യല്‍മീഡിയയില്‍ യുവതികളെ ആകര്‍ഷിക്കാനാണ് ആര്‍മി ഉദ്യോഗസ്ഥന്റെ വേഷം ധരിച്ചതെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കി. 

കഴിഞ്ഞദിവസം ഗ്രേറ്റര്‍ കൈലാഷില്‍ യുവതിയുമായി ഡേറ്റിങ്ങ് നടത്താനാണ് യുവാവ് എത്തിയത്. കൂടുതല്‍ അന്വേഷണത്തില്‍ ഇയാള്‍ക്ക് രാജ്യാന്തര വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗമാണ് എന്ന് തിരിച്ചറിഞ്ഞു. ഇയാളുടെ അന്താരാഷ്ട്ര ബന്ധത്തെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com