മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ റെക്കോര്‍ഡ് വര്‍ധന; ഇന്ന്‌ മാത്രം 31,855 രോഗികള്‍; ആശങ്ക

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31,855 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31,855 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  15,098 പേര്‍ കൂടി രോഗമുക്തി നേടുകയും 95 പേര്‍ക്കു കൂടി ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. 

മഹാരാഷ്ട്രയില്‍ ഇതുവരെ 25,64,881 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 22,62,593 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 53,684 പേര്‍ക്ക് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. നിലവില്‍ 2,47,299 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 

മുംബൈ ജില്ലയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 5,185 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 6 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. മുംബൈയില്‍ ഇതുവരെ 3,74,611 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 3,31,322 പേര്‍ രോഗമുക്തി നേടി. നിലവില്‍ 30,760 സജീവ കേസുകളാണ് ജില്ലയിലുള്ളത്. പൂനെയിലും നാഗ്പൂരിലും താനെയിലും കോവിഡ് വ്യാപനം രൂക്ഷമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com