ഗ്രാമത്തിലെ ആളുകള്‍ അവിവാഹിതര്‍; കാരണം മോശം റോഡുകള്‍; 26കാരി മുഖ്യമന്ത്രിക്ക് കത്തയച്ചു; ഇടപെടല്‍

യുവതിയുടെ കത്തിന് പിന്നാലെ അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: റോഡുകളുടെ ശോചനീയ അവസ്ഥ മുലം കല്യാണം കഴിക്കാന്‍ ആരും എത്താതെ ഒരു നാട്. ഈ ദയനീയ അവസ്ഥ ചൂണ്ടിക്കാണിച്ച് 26കാരി കര്‍ണാടക മുഖ്യമന്ത്രി ബസബരാജ് ബൊമ്മൈക്ക്് കത്തയച്ചു. കര്‍ണാടകയിലെ ദാവന്‍ഗരെ ജില്ലയിലെ രാംപുരയിലെ ദുരവസ്ഥയാണ് യുവതി കത്തില്‍ ചൂണ്ടിക്കാണിച്ചത്. യുവതിയുടെ കത്തിന് പിന്നാലെ അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

രാംപുരയിലെ മോശം റോഡുകളാണ് ഗ്രാമത്തിലെ അവിവാഹിതരായ ആളുകള്‍ക്ക് കാരണമെന്ന് അധ്യാപികയായ ബിന്ദു കത്തില്‍ പറയുന്നു. തന്റെ ഗ്രാമത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളാണ് കത്തിലുള്ളത്. എത്രയും വേഗം നടപടിയുണ്ടാകണമെന്നും യുവതി മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു.

ഞങ്ങളുടെ ഗ്രാമവുമായി ബന്ധിപ്പിക്കുന്ന ഒരു റോഡുകള്‍ പോലും ഇല്ല. ഇപ്പോഴും ഗ്രാമം പിന്നോക്കാവസ്ഥയിലാണ്. ഇത് കാരണം ആരും വിവാഹം കഴിക്കാന്‍ എത്തുന്നില്ല. ഇവിടെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഇതുമൂലം വിദ്യാഭ്യാസം നേടാനാവുന്നില്ലെന്ന് പുറത്തുള്ളവര്‍ കരുതുന്നതായും യുവതി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

കത്ത് ലഭിച്ചതിന് പിന്നാലെ പ്രശ്‌നത്തിന് അടിയന്തര പരിഹാരമുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റോഡിനായി ഇതുവരെ രണ്ട് ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും അത് മതിയാകുമായിരുന്നില്ല. റോഡ് പൂര്‍ത്തീകരിക്കണമെങ്കില്‍ ഒരു കോടി  രൂപയോളം വേണ്ടിവരും.  ഈ തുക അനുവദിക്കാന്‍ എംഎല്‍എയോടും സര്‍ക്കാരിനോടും അഭ്യര്‍ഥിച്ചതായും പഞ്ചായത്ത് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com