കുതിച്ചുയര്‍ന്ന് കോവിഡ്; ഇന്നലെ ഒന്നര ലക്ഷത്തോളം പേര്‍ക്ക് രോഗബാധ; ചികില്‍സയിലുള്ളത് 10 ലക്ഷത്തിലേറെ ; 794 മരണം, ആശങ്ക

24 മണിക്കൂറിനിടെ 1,45,384 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ റെക്കോഡാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,32,05,926 ആയി ഉയര്‍ന്നു. 

നിലവില്‍ ഇന്ത്യയില്‍ 10,46,631 പേര്‍ ചികില്‍സയില്‍ ഉണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ  77,567 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,19,90,859 ആയി ഉയര്‍ന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 794 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,68,436 ആയിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ  9,80,75,160 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

മഹാരാഷ്ട്രയില്‍ രോഗവ്യാപനം അതിരൂക്ഷമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിനം അരലക്ഷത്തിലേറെ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍ സംസ്താനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ച സര്‍വകക്ഷിയോഗം ഇന്നുചേരും. 

കര്‍ണാടകയില്‍ ഇന്നലെ 7955 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 5.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വൈറസ് ബാധ മൂലം 46 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 12813 ആയി.കര്‍ണാടകയില്‍ ഇതുവരെ 10,48,085 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com