കോവിഡില്‍ വിറങ്ങലിച്ച് മഹാരാഷ്ട്ര;  രോഗികള്‍ 70,000ലേക്ക്; മരണം 60,000 കവിഞ്ഞു; തമിഴ്‌നാട്ടിലും ഗുജറാത്തിലും 10,000ലധികം രോഗികള്‍

ഇന്ന് 68,631 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 503 പേര്‍ മരിച്ചു
കോവിഡ് പരിശോധന/ഫയല്‍ ചിത്രം
കോവിഡ് പരിശോധന/ഫയല്‍ ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് 68,631 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 503 പേര്‍ മരിച്ചു.

ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം  6,70,388 ആയി. രോഗമുക്തര്‍ 31,06,828 ആയി. ഇതുവരെ 60,473 പേരാണ് മരിച്ചത്. മുംബൈയില്‍ ഇന്ന് 8479പേര്‍ക്കാണ് വൈറസ് ബാധ. 53 പേര്‍ മരിച്ചു. നഗരത്തില്‍ 87698 സജീവകേസുകളാണ് ഉള്ളത്.

തമിഴ്‌നാട്ടില്‍ ഇന്ന് 10,723 പേര്‍ക്കാണ് വൈറസ് ബാധ. 42 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 9,91,451 കോവിഡ് ബാധിച്ചതായാണ് കണക്കുകള്‍. 70,391 സജീവകേസുകളാണുള്ളത്. മരിച്ചവരുടെ എണ്ണം 13,113 ആയി.

ഗുജറാത്തില്‍ ഇന്ന് 10,340 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 24 മണിക്കൂറിനുളളില്‍ 110 പേര്‍ മരിച്ചു. ഇതോടെ 4,04,561 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയത് 3,37,545 പേരാണ്. മരണസംഖ്യ 5,377ആയി. 

കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 19,067 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 11,61,065 ആയി ഉയര്‍ന്നു.ഇന്ന് 4603 പേരാണ് രോഗമുക്തി നേടിയത്. 81 പേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതോടെ, മരണസംഖ്യ 13,351 ആയി ഉയര്‍ന്നു. രാജസ്ഥാനില്‍ കോവിഡ് വ്യാപനം തുടരുകയാണ്. പുതുതായി 10,514 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.

ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 25,462 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. പോസിറ്റിവിറ്റി നിരക്ക് 29.74 ശതമാനമാണ്. 20000 പേരാണ് പുതുതായി രോഗമുക്തി നേടിയത്. നിലവില്‍ 74,941 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com