സീതാറാം യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിച്ചതിനെ തുടർന്ന് ​ഗുഡ്​ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു
ആശിഷ് യെച്ചൂരി/ ഫേയ്സ്ബുക്ക്
ആശിഷ് യെച്ചൂരി/ ഫേയ്സ്ബുക്ക്

ന്യൂഡൽഹി; സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ച് മരിച്ചു. മൂത്തമകൻ ആശിഷ് യെച്ചൂരിയാണ് മരിച്ചത്. 33 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ​ഗുഡ്​ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. ഡൽഹിയിൽ മാധ്യമപ്രവർത്തകനായിരുന്നു ആശിഷ്.

ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്ന ആശിഷ്, ഏഷ്യാവിൽ ഇംഗ്ലീഷിലും പ്രവർത്തിച്ചിരുന്നു. മകന് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് സീതാറാം യെച്ചൂരി സ്വയം ക്വാറന്‍റീനിലായിരുന്നു. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യെച്ചൂരി പങ്കെടുത്തിരുന്നില്ല. സീമ ചിസ്തി യെച്ചൂരിയാണ് ആശിഷിന്‍റെ അമ്മ. അഖില യെച്ചൂരി സഹോദരിയാണ്. 

കോവിഡ് ബാധിച്ച് മകൻ മരിച്ച വിവരം അറിയിച്ചുകൊണ്ട്  സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. എന്റെ മൂത്ത മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് ഇന്ന് പുലർച്ചെ വിടപറഞ്ഞ വിവരം അതിയായ ദുഃഖത്തോടെ അറിയിക്കുകയാണ്. ഞങ്ങൾക്ക് പ്രതീക്ഷ പകർന്ന എല്ലാവർക്കും ഞാൻ നന്ദി പറയുകയാണ്. കൂടാതെ അവനെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും മുൻനിര ആരോ​ഗ്യപ്രവർത്തകർക്കും ശുചീകരണ തൊഴിലാളികൾക്കും ഞങ്ങൾക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി പറയുന്നു- സീതാറാം യെച്ചൂരി കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com