ഇന്നലെ 40,120 പേര്‍ക്ക് കോവിഡ് ; 585 മരണം ; ചികില്‍സയിലുള്ളത്  3,85,227 പേര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th August 2021 09:51 AM  |  

Last Updated: 13th August 2021 09:51 AM  |   A+A-   |  

COVID UPDATES INDIA

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 40,120 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 42,295 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 585 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

നിലവില്‍  3,85,227 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. പുതുതായി 40,120 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,21,17,826 ആയി. 

ഇതുവരെ 3,13,02,345 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്തെ ആകെ കോവിഡ് മരണം 4,30,254 ആയി ഉയര്‍ന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 57,31,574 ആളുകള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതോടെ രാജ്യത്തെ 52,95,82,956 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.