സിപിഎം പിബി യോ​ഗം ഇന്നും നാളെയും; രാഷ്ട്രീയ പ്രമേയം മുഖ്യ അജണ്ട; സ്ത്രീകളുടെ വിവാഹ പ്രായവും ചർച്ചയാകും

സിപിഎം പിബി യോ​ഗം ഇന്നും നാളെയും; രാഷ്ട്രീയ പ്രമേയം മുഖ്യ അജണ്ട; സ്ത്രീകളുടെ വിവാഹ പ്രായവും ചർച്ചയാകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം. രണ്ട് ദിവസമായാണ് യോ​ഗം. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന് അന്തിമ രൂപം നൽകാനാണ് പിബി ചേരുന്നത്. അടുത്ത മാസം ആദ്യം ഹൈദരാബാദിൽ ഇതിനായി കേന്ദ്ര കമ്മിറ്റിയും ചേരും.  

നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും പൊളിറ്റ് ബ്യൂറോ യോഗം ചർച്ച ചെയ്യും. രാജ്യത്ത് സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കവും യോഗം ചർച്ച ചെയ്യും. അതേസമയം കെ റെയിൽ അടക്കമുള്ള കേരളത്തിലെ വിവാദ വിഷയങ്ങൾ പിബിയിൽ ചർച്ചക്ക് വരില്ലെന്നാണ് സൂചന.

കോൺഗ്രസ് സഖ്യത്തിന്റെ കാര്യത്തിൽ ശക്തമായ അഭിപ്രായ ഭിന്നത കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോ യോഗത്തിലും ഉണ്ടായിരുന്നു. പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കുന്നതിനൊപ്പം പശ്ചിമ ബംഗാൾ പോലുള്ള ചില സംസ്ഥാനങ്ങളിൽ  കോൺഗ്രസ് സഖ്യമാകാമെന്നാണ് ഇപ്പോഴത്തെ നിലപാട്. എന്നാൽ ദേശീയ തലത്തിൽ കോൺഗ്രസ് സഖ്യം വേണ്ടെന്ന പൊതുനിലപാടാകും പിബിയിൽ ഉണ്ടാവുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com