പഞ്ചാബില്‍ സുഖ്ബീര്‍ സിങ് ബാദലിന്റെ കാറിന് നേരെ ആക്രമണം; കല്ലേറ്, വടികളുമായി അക്രമിസംഘം (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2021 02:36 PM  |  

Last Updated: 02nd February 2021 02:37 PM  |   A+A-   |  

Sukhbir Badal's vehicle attacked

സുഖ്ബീര്‍ സിങ് ബാദലിന്റെ കാറിന് നേരെ ആക്രമണം

 

ചണ്ഡീഗഡ്: പഞ്ചാബ് ശിരോമണി അകാലിദള്‍ പ്രസിഡന്റും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിന്റെ വാഹനത്തിന് നേരെ ആക്രമണം. വാഹനത്തിന് നേരെ കല്ലുകള്‍ എറിഞ്ഞും വടികളുമായി അക്രമി സംഘം ഓടിക്കൂടി. അതിനിടെ വെടിയൊച്ച കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

പഞ്ചാബിലെ ജലാലാബാദിലാണ് സംഭവം. കാറിന് നേരെ കല്ലുകള്‍ എറിയുന്നതിന്റെയും വടികളുമായി അക്രമി സംഘം ഓടിക്കൂടുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് ഗുണ്ടകളാണ് ഇതിന് പിന്നിലെന്ന് ശിരോമണി അകാലിദള്‍ ആരോപിക്കുന്നു. മൂന്ന് ശിരോമണി അകാലിദള്‍ നേതാക്കള്‍ക്ക് വെടിയേറ്റ് പരിക്ക് പറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്.

പൊലീസിന്റെ സഹായത്തോടെ കോണ്‍ഗ്രസ് ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് ശിരോമണി അകാലിദള്‍ ആരോപിക്കുന്നു. പ്രസിഡന്റിനെ രക്ഷിക്കാന്‍ എത്തിയപ്പോഴാണ് മൂന്ന് പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റതെന്നും പാര്‍ട്ടി പറയുന്നു. പഞ്ചാബ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കൊപ്പം ജലാലബാദ് എസ്ഡിഎം ഓഫീസിലേക്ക് പോകുന്ന വഴിയാണ് ആക്രമണം ഉണ്ടായത്.