ചികിത്സയിലുള്ളവര്‍ ഒന്നരലക്ഷത്തില്‍ താഴെ; വാക്‌സിന്‍ സ്വീകരിച്ചവര്‍ 58 ലക്ഷത്തിലേക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2021 10:38 AM  |  

Last Updated: 07th February 2021 10:38 AM  |   A+A-   |  

COVID UPDATES INDIA

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. 24 മണിക്കൂറിനിടെ 12,059 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,08,26,363 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 78 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 1,54,996 ആയി ഉയര്‍ന്നു. നിലവില്‍ 1,48,766 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 

24 മണിക്കൂറിനിടെ 11,805 പേരാണ് രോഗമുക്തി നേടിയത്. ഇതോട രോഗമുക്തരുടെ ആകെ എണ്ണം 1,05,22,601 ആയി ഉയര്‍ന്നു. നിലവില്‍ കോവിഡ് പ്രതിരോധത്തിനുള്ള വാക്‌സിന്‍ കുത്തിവെയ്പ് സ്വീകരിച്ചവരുടെ എണ്ണം 58ലക്ഷത്തിലേക്ക് അടുക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 57,75,322 പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്.