മഹാരാഷ്ട്രയില്‍ വീണ്ടും കോവിഡ് വ്യാപനം; അമരാവതി ജില്ലയില്‍ ഒരാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

നേരത്തെ ശനിയാഴ്ച രാത്രി എട്ടുമണി മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴു മണിവരെയാണ് ജില്ലാ ഭരണകൂടം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്
കോവിഡ് പരിശോധന/ ഫയല്‍ ചിത്രം
കോവിഡ് പരിശോധന/ ഫയല്‍ ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍, അമരാവതി ജില്ലയില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. നേരത്തെ ശനിയാഴ്ച രാത്രി എട്ടുമണി മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴു മണിവരെയാണ് ജില്ലാ ഭരണകൂടം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതാണ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒരാഴ്ച വരെ സംസ്ഥാന സര്‍ക്കാര്‍ നീട്ടിയത്.

അച്ചല്‍പൂര്‍ സിറ്റി ഒഴികെയുള്ള ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും ലോക്ക്ഡൗണ്‍ തുടരുമെന്ന് മന്ത്രി യഷോമതി താക്കൂര്‍ അറിയിച്ചു. ഇക്കാലയളവില്‍ അവശ്യസര്‍വീസുകള്‍ക്ക് തടസ്സമില്ല. കോവിഡ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കളെ അറിയിച്ചു. പുനെയില്‍ ഇതിനോടകം തന്നെ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. 

ശനിയാഴ്ച 6000 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായി രണ്ടാം ദിവസവും 6000ലധികം പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയതില്‍ സംസ്ഥാനം ആശങ്കയിലാണ്. ഇതില്‍ 27 ശതമാനം കേസുകളും മുംബൈ അമരാവതി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com