രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ വീണ്ടും ആശങ്ക; തുടര്‍ച്ചയായി മൂന്നാം ദിവസവും 16,000ത്തിന് മുകളില്‍ രോഗികള്‍
By സമകാലിക മലയാളം ഡെസ്ക് | Published: 27th February 2021 10:23 AM |
Last Updated: 27th February 2021 10:23 AM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും 16000ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം 16,488 പേര്‍ക്ക് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1,10,79,979 ആയി.
24 മണിക്കൂറിനിടെ 113 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. മരണ സംഖ്യ 1,56,938 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 12,771 പേര്‍ രോഗമുക്തി നേടിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,07,63,451 ആയി ഉയര്‍ന്നു.
നിലവില്‍ 1,59,590 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 1,42,42,574 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.