രോഗമുക്തര്‍ ഒരു കോടിയിലേക്ക്, ചികിത്സയിലുള്ളവര്‍ രണ്ടുലക്ഷത്തിന് അടുത്ത്; കോവിഡ് മരണം ഒന്നരലക്ഷം കടന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2021 10:05 AM |
Last Updated: 06th January 2021 10:05 AM | A+A A- |
ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്ന പ്രവണത തുടരുന്നു. ഇന്നലെ 18,088 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,03,74,932 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 21,314 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 99,97,272 ആയി ഉയര്‍ന്നു. നിലവില്‍ 2,27,546 പേര്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 264 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,50,114 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.